ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക മറന്നുവച്ച സംഭവം: പ്രത്യേകസംഘം അന്വേഷണം തുടങ്ങി മെഡി.കോളജ് അധികൃതരെ വെള്ളപൂശി ആഭ്യന്തര അന്വേഷണ റിപ്പോർട്ട്
കോഴിക്കോട് • കോഴിക്കോട് മെഡി. കോളജിലെ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റിൽ കത്രിക മറന്നുവച്ച സംഭവത്തിൽ ആരോഗ്യമന്ത്രി ചുമതലപ്പെടുത്തിയ പ്രത്യേക സംഘം അന്വേഷണം തുടങ്ങി. മെഡിക്കൽ വിദ്യാഭ്യാസ ഡയരക്ടറേറ്റ് സ്‌പെഷൽ ഓഫിസർ ഡോ. എം.എച്ച് അബ്ദുൽ റഷീദിന്റെ നേതൃത്വത്തിലുളള മൂന്നംഗ സംഘമാണ് അന്വേഷണം നടത്തുന്നത്. നഴ്‌സിങ് എജ്യുക്കേഷൻ ജോയിന്റ് ഡയരക്ടർ ഡോ. സലീന ഷാ, കൊല്ലം മെഡിക്കൽ കോളജ് ഫൊറൻസിക് മെഡിസിൻ വിഭാഗം മേധാവി ഡോ. രഞ്ജു രവീന്ദ്രൻ എന്നിവരും അന്വേഷണസംഘത്തിലുണ്ട്. സംഘം കഴിഞ്ഞ ദിവസം മെഡി. കോളജിലെത്തി ഡോക്ടർമാരിൽ നിന്നടക്കം മൊഴിയെടുത്തിരുന്നു.
ഇതിനിടെ സംഭവത്തിൽ ശസ്ത്രക്രിയ നടത്തിയവരെ വെള്ളപൂശുന്ന മെഡി. കോളജ് ആഭ്യന്തര അന്വേഷണ റിപ്പോർട്ട് ചോർന്നു. രോഗിയുടെ വയറ്റിൽ കണ്ടെത്തിയ കത്രിക മെഡിക്കൽ കോളജ് ആശുപത്രിയിലേതല്ലെന്നാണ് ആഭ്യന്തര അന്വേഷണ റിപ്പോർട്ടിൽ പറയുന്നതെന്നാണ് വിവരം. പിഴവു പറ്റിയിട്ടില്ലെന്നും ആശുപത്രിയിലെ ഉപകരണങ്ങളൊന്നും നഷ്ടമായിട്ടില്ലെന്ന് കണക്കെടുപ്പിൽ വ്യക്തമാണെന്നുമാണ് ആഭ്യന്തര അന്വേഷണ റിപ്പോർട്ടിലെ ഉള്ളടക്കം. അറ്റം കൂർത്ത ഉപകരണം ശസ്ത്രക്രിയയിൽ ഉപയോഗിച്ചിട്ടില്ലെന്നും റിപ്പോർട്ട് പറയുന്നു.
2017ലാണ് പ്രസവ ശസ്ത്രക്രിയക്കിടെ കോഴിക്കോട് അടിവാരം സ്വദേശി ഹർഷിനയുടെ വയറ്റിൽ കത്രിക മറന്നുവച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."