തിരുവനന്തപുരത്ത് വീട്ടമ്മയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കം
തിരുവനന്തപുരത്ത് വീട്ടമ്മയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കം
തിരുവനന്തപുരം: കഴക്കൂട്ടത്ത് വീട്ടില്‍ തനിച്ച് താമസിച്ചിരുന്ന വീട്ടമ്മയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിപ്പുറം മുഴിതിരിയാവട്ടം പണ്ടുവിളാകം വീട്ടില്‍ ജയന്തി (70) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഭര്‍ത്താവുമായി പിണങ്ങി കഴിഞ്ഞിരുന്ന ഇവര്‍ കുറച്ച് നാളുകളായി വീട്ടില്‍ ഒറ്റക്കായിരുന്നു താമസം.
സമീപ വാസികളുമായി അത്ര അടുപ്പത്തിലല്ലായിരുന്ന ഇവരുടെ വീടിന്റെ ഗെയ്റ്റ് എപ്പോഴും അകത്തുനിന്ന് പൂട്ടിയ നിലയില്‍ കാണാറാണ് പതിവ്. തിരുമലയില്‍ താമസിക്കുന്ന ജയന്തിയുടെ മകന്‍ രണ്ടാഴ്ച്ച മുമ്പ് വിദേശത്ത് നിന്ന് എത്തിയിരുന്നു. ഡോക്ടര്‍മാരായ മകളും മരുമകനും തൃശ്ശൂരാണ് ജോലി ചെയ്യുന്നത്. കഴിഞ്ഞ മാസം 30 ന് മകള്‍ അമ്മയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. തുടര്‍ന്ന് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് വീട് അകത്ത് നിന്ന് പൂട്ടിയ നിലയില്‍ കണ്ടെത്തിയത്. പുറത്തുള്ള ലൈറ്റുകള്‍ കത്തി കിടക്കുകയായിരുന്നു. തുടര്‍ന്ന് മംഗലാപുരം പൊലിസ് സ്ഥലത്തെത്തി വീട് കുത്തി തുറന്നാണ് മൃതദേഹം പുറത്തെടുത്തത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."