HOME
DETAILS
MAL
ദീപാവലി പ്രമാണിച്ച് ഏഴ് ദിവസം ഗുജറാത്തില്‍ ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴ ചുമത്തില്ല
backup
October 22 2022 | 05:10 AM
ന്യൂഡല്‍ഹി: ദീപാവലി പ്രമാണിച്ച് ഗുജറാത്തില്‍ ഏഴ് ദിവസം ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴ ചുമത്തില്ലെന്ന് ആഭ്യന്തര മന്ത്രി ഹര്‍ഷ് സന്ഘാവി പ്രഖ്യാപിച്ചു. ഒക്ടോബര്‍ 21 മുതല്‍ 27 വരെയാണ് ഇളവ്. ട്രാഫിക് നിയമലംഘനം കണ്ടെത്തിയാല്‍ ഡ്രൈവര്‍മാരെ പിഴവ് വരുത്തരുതെന്ന് ഉപദേശിക്കുകയും പൂക്കള്‍ നല്കി യാത്രയാക്കുകയും ചെയ്യും.
മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ മറ്റൊരു ജനപ്രിയ തീരുമാനമാണിതെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. ഇളവ് നല്കിയെന്നു കരുതി നിയമലംഘനം നടത്തരുതെന്നും മന്ത്രി വിഡിയോ സന്ദേശത്തില്‍ അഭ്യര്‍ത്ഥിച്ചു. ഈ വര്‍ഷം അവസാനം ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."