HOME
DETAILS

ന്യൂസ് ക്ലിക്ക് പ്രതിനിധി താമസിച്ചു; സി.പി.എം നേതാവ് സീതാറാം യെച്ചൂരിയുടെ വസതിയില്‍ റെയ്ഡ് നടത്തി ഡല്‍ഹി പൊലിസ്

  
backup
October 03 2023 | 05:10 AM

delhi-police-raid-seetharam-yechuris-house

ന്യൂസ് ക്ലിക്ക് പ്രതിനിധി താമസിച്ചു; സി.പി.എം നേതാവ് സീതാറാം യെച്ചൂരിയുടെ വസതിയില്‍ റെയ്ഡ് നടത്തി ഡല്‍ഹി പൊലിസ്

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ പോര്‍ട്ടലായ ന്യൂസ് ക്ലിക്കിലെ റെയ്ഡിന് പിന്നാലെ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വസതിയിലും പരിശോധന നടത്തി ഡല്‍ഹി പൊലിസ്. യെച്ചൂരിക്ക് സര്‍ക്കാര്‍ നല്‍കിയ ഡല്‍ഹിയിലെ വസതിയിലാണ് ഇന്ന് രാവിലെ ഡല്‍ഹി പൊലിസ് റെയ്ഡ് നടത്തിയത്. ന്യൂസ് ക്ലിക്ക് വാര്‍ത്താ പോര്‍ട്ടലിന്റെ പ്രതിനിധി താമസിക്കുന്ന സാഹചര്യത്തിലാണ് യെച്ചൂരിയുടെ വസതിയിലും റെയ്ഡ് നടത്തുന്നത്.

അതേസമയം ഓണ്‍ലൈന്‍ പോര്‍ട്ടലായ 'ന്യൂസ്‌ക്ലിക്കി'ലെ മാധ്യമപ്രവര്‍ത്തകരുടെയും എഴുത്തുകാരുടെയും വീടുകളില്‍ ഡല്‍ഹി പൊലിസിന്റെ റെയ്ഡ് തുടരുകയാണ്. ഡല്‍ഹി പൊലിസിന്റെ സ്‌പെഷല്‍ സെല്ലിന്റെ നേതൃത്വത്തിലാണു നിരവധി പേരുടെ വസതികളില്‍ പരിശോധന നടക്കുന്നത്. ചൈനീസ് ഫണ്ട് ലഭിച്ചെന്ന ആരോപണത്തെ തുടര്‍ന്നാണ് റെയ്ഡ്. ആഗസ്റ്റ് 17ന് ഓണ്‍ലൈന്‍ പോര്‍ട്ടലിനെതിരെ തിവ്രവാദ വിരുദ്ധ കേസെടുത്തിരുന്നു. ന്യൂസ്‌ക്ലിക്കിന് ചൈനീസ് ഫണ്ട് ലഭിക്കുന്നുണ്ടെന്ന് ന്യൂയോര്‍ക്ക് ടൈംസിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെയായിരുന്നു ഇത്.

ഇന്നു പുലര്‍ച്ചെയാണ് പൊലിസ് സംഘം മാധ്യമപ്രവര്‍ത്തകരുടെ വീടുകളിലെത്തിയത്. ഡല്‍ഹി, നോയ്ഡ, ഗാസിയാബാദ് എന്നിവിടങ്ങളിലുള്ള സഞ്ജയ് രജൗറ, ഭാഷാ സിങ്, ഊര്‍മിളേഷ്, പ്രബിര്‍ പുര്‍കയസ്ത, അഭിസാര്‍ ശര്‍മ, ഔനിന്ദ്യോ ചക്രവര്‍ത്തി എന്നിവരുടെ വീടുകളിലാണ് പരിശോധന നടന്നത്. പരിശോധനയില്‍ മൊബൈല്‍ ഫോണും ലാപ്‌ടോപ്പും പിടിച്ചെടുത്തതായാണു വിവരം. ചിലരെ പൊലിസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതായും റിപ്പോര്‍ട്ടുണ്ട്

ഇവരെ കൂടാതെ ആക്ടിവിസ്റ്റ് ടീസ്റ്റ സെതില്‍വാദ്, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ പരഞ്ജയ് ഗുഹ താകുര്‍ത്ത എന്നിവരുടെ വീടുകളിലും പൊലിസ് റെയ്ഡ് നടന്നതായാണ് റിപ്പോര്‍ട്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago