HOME
DETAILS

ഗ്രീൻഫീൽഡ് ഹൈവേ: നഷ്ടപരിഹാരം നാമമാത്രം, ഇരകൾ പ്രക്ഷോഭത്തിന്

  
backup
October 22 2022 | 05:10 AM

6275678645678654-2022


റഫീഖ് റമദാൻ


കോഴിക്കോട് • പാലക്കാട്-കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേയ്ക്ക് സ്ഥലമേറ്റെടുക്കുന്നതിന് മുന്നോടിയായുള്ള സർവേ പുരോഗമിക്കുന്നതിനിടെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം ഉയർന്നുതുടങ്ങി. മലപ്പുറം ജില്ലയിലും കോഴിക്കോട്ടും ആക്ഷൻ കമ്മിറ്റികൾ നിലവിൽവന്നു. കൊണ്ടോട്ടി മണ്ഡലത്തിൽ നാളെ ഇരകളുടെ പ്രത്യേക യോഗം വിളിച്ചുചേർത്തിട്ടുണ്ട്. ഭൂമിക്ക് തുച്ഛവിലയേ കിട്ടൂവെന്ന വിവരം അറിഞ്ഞതോടെയാണ് ജനങ്ങൾ പ്രതിഷേധവുമായി രംഗത്തുവരുന്നത്. നഷ്ടപരിഹാരം സംബന്ധിച്ച് രേഖാമൂലം ഉറപ്പുനൽകാതെ സർവേ അനുവദിക്കില്ലെന്ന നിലപാടിലാണ് കോഴിക്കോട്ടെ ആക്ഷൻ കമ്മിറ്റി. ഇവരെ അനുനയിപ്പിക്കാനായി ചൊവ്വാഴ്ച ഡെപ്യൂട്ടി കലക്ടറുടെ ചേംബറിൽ യോഗം വിളിച്ചുചേർത്തിട്ടുണ്ട്.
കോഴിക്കോട് പെരുമണ്ണ ഭാഗത്ത് ആരാധനാലയവും കെട്ടിടങ്ങളും വീടുകളും പാതയുടെ ഭാഗമായി പൊളിച്ചുനീക്കേണ്ടതായുണ്ട്. ഇവിടെ നാലുലക്ഷം വിപണിമൂല്യമുള്ള ഭൂമിക്ക് ഒരു ലക്ഷത്തിൽ താഴെയേ ലഭിക്കൂവെന്നതാണ് ഭൂവുടമകളെ സമരമുഖത്തെത്തിച്ചത്. അലൈൻമെന്റിൽ നിന്ന് മാറി കുറ്റിയടിച്ചതിനെ തുടർന്ന് ഏതാനുംപേർ കോടതിയിൽ നിന്ന് സ്റ്റേ സമ്പാദിച്ചിട്ടുണ്ട്. ഈ ഭാഗത്ത് സ്റ്റേ നീക്കാതെ ഭൂമി ഏറ്റെടുക്കാൻ കഴിയില്ല.


ഉൾപ്രദേശങ്ങളിൽ നാമമാത്രമായ തുകയേ ഭൂവുടമകൾക്ക് നഷ്ടപരിഹാരമായി ലഭിക്കൂ. പി.ഡബ്ല്യു.ഡി റോഡിനു സമീപത്തെ ഭൂമിയുടെ വില പഞ്ചായത്ത് റോഡിനു സമീപത്തെ ഭൂമിക്ക് ലഭിക്കില്ല. റോഡില്ലാത്ത ഭൂമിയുടെ വില പിന്നെയും കുറയും. ഏറ്റെടുക്കുന്ന ഭൂമിയുടെ സമാനഭൂമി മൂന്നുവർഷത്തിനിടെ വിൽപന നടത്തിയതിന്റെ ശരാശരി വിലയാണ് ലഭിക്കുകയെന്നതിനാൽ പലർക്കും 15,000 മുതൽ 50,000 രൂപ വരെയേ സെന്റിന് ലഭിക്കൂ. ഹൈവേ വരുന്നതോടെ പരിസരപ്രദേശങ്ങളിലെ ഭൂമിവില ഉയരുന്നതിനാൽ ഭൂമി നഷ്ടപ്പെടുന്നവർക്ക് സമാന ഭൂമി ലഭിക്കാൻ ലക്ഷങ്ങൾ നൽകേണ്ടിവരും. വീട് നഷ്ടപ്പെടുന്നവർക്ക് താരതമ്യേന മെച്ചപ്പെട്ട നഷ്ടപരിഹാരം ലഭിക്കുമെങ്കിലും ഭൂമിക്കായി വലിയ വില നൽകേണ്ടിവരും.


കൃഷിക്കും നിസാരവിലയാണ് ലഭിക്കുക. കൃഷിവകുപ്പ് ഓഫിസർ സ്ഥലത്തെത്തിയാണിത് കണക്കാക്കുക. നിർദിഷ്ട ഭൂമിയിലെ മരങ്ങളുടെ വില സോഷ്യൽ ഫോറസ്ട്രി വകുപ്പും കെട്ടിടങ്ങളുടെ വില പൊതുമരാമത്ത് വകുപ്പുമാണ് കണക്കാക്കുക. സെൻട്രൽ പി.ഡബ്ല്യു.ഡി നിരക്ക് പ്രകാരമാണ് കെട്ടിടവില കണക്കാക്കുക. വീടും സ്ഥലവും നഷ്ടപ്പെടുന്നവർക്ക് പുനരധിവാസത്തിന് 2.86 ലക്ഷം രൂപ നൽകും. അതേസമയം, കാലിത്തൊഴുത്തിന് 25,000 രൂപ ലഭിക്കുമ്പോൾ കച്ചവട സ്ഥാപനങ്ങൾക്ക് 75,000 രൂപയേ കിട്ടൂ. പഞ്ചായത്ത് ലൈസൻസുള്ള കച്ചവടസ്ഥാപന ഉടമയ്ക്കാണ് തുക ലഭിക്കുക. ഏറനാട് താലൂക്കിലും ആക്ഷൻ കമ്മിറ്റി നിലവിൽവന്നിട്ടുണ്ട്. കൊണ്ടോട്ടി മണ്ഡലത്തിൽ നിന്ന് 2,042 പരാതികളാണ് അധികൃതർക്ക് ലഭിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago