ജാര്‍ഖണ്ഡില്‍ ഐ.ടി എന്‍ജിനീയറെ 10 പേര്‍ കൂട്ടബലാത്സംഗത്തിനിരയാക്കി
ജാര്‍ഖണ്ഡ്: പടിഞ്ഞാറന്‍ ജാര്‍ഖണ്ഡിലെ സിങ്ഭും ജില്ലയില്‍ 26കാരിയായ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ കൂട്ടബലാത്സംഗത്തിനിരയായി. പ്രശസ്ത ഐ.ടി കമ്പനിക്കു വേണ്ടി വീട്ടില്‍നിന്ന് ജോലിചെയ്യുന്ന യുവതി ആണ്‍സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെയാണ് അതിക്രമത്തിനിരയായത്.
എട്ട്-പത്തു പേര്‍ വരുന്ന യുവാക്കളുടെ സംഘം ബൈക്ക് തടഞ്ഞുനിര്‍ത്തി സുഹൃത്തിനെ മര്‍ദ്ദിച്ച ശേഷം യുവതിയെ ഒഴിഞ്ഞസ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്ന് പൊലിസ് പി.ടി.ഐയോട് പറഞ്ഞു.
കേസ് രജിസ്റ്റര്‍ ചെയ്തുവെന്നും പ്രതികളെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായും പൊലിസ് സൂപ്രണ്ട് അശുതോഷ് ശേഖര്‍ അറിയിച്ചു. ബലാത്സംഗത്തിനു ശേഷം അക്രമികള്‍ യുവതിയെ ഉപേക്ഷിച്ച് സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. യുവതിയുടെ മൊബൈലും ചെറിയ ബാഗും അപഹരിച്ചു. വീട്ടിലെത്തി യുവതി വിവരങ്ങള്‍ അറിയിച്ചതു പ്രകാരം കുടുംബം പരാതി നല്‍കുകയായിരുന്നു. യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."