HOME
DETAILS

സഞ്ജീവ് ഭട്ടിന് മൂന്നു ലക്ഷം പിഴ ചുമത്തി സുപ്രിം കോടതി

  
backup
October 03 2023 | 09:10 AM

supreme-court-imposes-rs-3-lakhs-costs-on-sanjiv-bhatt2

സഞ്ജീവ് ഭട്ടിന് മൂന്നു ലക്ഷം പിഴ ചുമത്തി സുപ്രിം കോടതി

ന്യൂഡല്‍ഹി: മുന്‍ ഐ.പി.എസ് ഓഫിസര്‍ സഞ്ജീവ് ഭട്ടിന് മൂന്നുലക്ഷം രൂപ പിഴ ചുമത്തി സുപ്രിം കോടതി. വിചാരണ കോടതിക്കെതിരെ ആവര്‍ത്തിച്ച് ഹരജികള്‍ നല്‍കിയതിനെ തുടര്‍ന്നാണ് ജസ്റ്റിസുമാരായ വിക്രം നാഥ്, രാജേഷ് ബിന്ദല്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി. ഭട്ടിന്റെ മൂന്ന് ഹരജികളും സുപ്രിംകോടതി തള്ളി. മൂന്നു ഹരജികളിലും ഓരോ ലക്ഷം രൂപ വീതമാണ് പിഴ ചുമത്തിയത്. പിഴ തുക ഗുജറാത്ത് ഹൈക്കോടതി അഭിഭാഷക ക്ഷേമനിധിയിലേക്ക് അടക്കണം.

നിലവിലെ ജഡ്ജി പക്ഷപാതപരമായി പെരുമാറുന്നതിനാല്‍, മുതിര്‍ന്ന അഡീഷനല്‍ സെഷന്‍സ് ജഡ്ജി ബനസ്‌കന്തയുടെ കോടതിയിലേക്ക് വിചാരണ മാറ്റണമെന്ന് ആവശ്യപ്പെടുന്നതായിരുന്നു ഹരജികളിലൊന്ന്. വിചാരണ കോടതി നടപടികള്‍ ഓഡിയോ വീഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ അനുവദിക്കണമെന്നഭ്യര്‍ഥിച്ചാണ് രണ്ടാമത്തെ ഹരജി നല്‍കിയത്. കേസില്‍ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കണം എന്നാവശ്യപ്പെട്ടായിരുന്നു മൂന്നാമത്തെ ഹരജി. മുതിര്‍ന്ന അഭിഭാഷകനായ ദേവദത്ത് കാമത്താണ് ഭട്ടിന് വേണ്ടി ഹാജരായത്.

'നിങ്ങള്‍ എത്ര തവണ സുപ്രിംകോടതിയില്‍ പോയിട്ടുണ്ട്? ഒരു ഡസന്‍ തവണയെങ്കിലും?' ജസ്റ്റിസ് വിക്രം നാഥ് സഞ്ജീവ് ഭട്ടിനോട് ചോദിച്ചു.

ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് വ്യാജ തെളിവുണ്ടാക്കാന്‍ സഞ്ജീവ് ഭട്ട് ശ്രമിച്ചു എന്നതായിരുന്നു അദ്ദേഹത്തിനെതിരെയുളള കേസ്. ഈ കേസില്‍ മാര്‍ച്ച് 31 ന് മുന്‍പ് വിചാരണ പൂര്‍ത്തിയാക്കണമെന്നായിരുന്നു ഗുജറാത്ത് ഹൈക്കോടതി നിര്‍ദേശിച്ചത്. ഇതിനെതിരെയായിരുന്നു ഭട്ട് സുപ്രിം കോടതിയെ സമീപിച്ചത്. കേസിലെ 60 സാക്ഷികളില്‍ 16 പേരുടെ വിസ്താരം മാത്രം പൂര്‍ത്തിയായ സാഹചര്യത്തില്‍ സമയം നീട്ടി നല്‍കണമെന്നും അതുവഴി തനിക്ക് നീതിയുക്തമായ വിചാരണ നേരിടാന്‍ അവസരം ഉണ്ടാക്കിത്തരണമെന്നുമാണ് ഭട്ട് ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് അനാവശ്യമായ വാദമാണെന്ന് കോടതി വിലയിരുത്തുകയും പിഴ ചുമത്തുകയും ചെയ്തു.

2018 സെപ്റ്റംബര്‍ അഞ്ചിനാണ് സഞ്ജീവ് ഭട്ടിനെ ഗുജറാത്ത് പൊലിസ് അറസ്റ്റ് ചെയ്തത്. പ്രധാനമന്ത്രിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും മുഖ്യവിമര്‍ശകനായിരുന്നു സഞ്ജീവ് ഭട്ട്. ഗുജറാത്ത് വംശഹത്യ മോദിയുടെ അറിവോടെയാണ് നടന്നതെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ബി.ജെ.പി സര്‍ക്കാര്‍ സഞ്ജീവ് ഭട്ടിനെ വേട്ടയാടാന്‍ തുടങ്ങിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago