യാത്രക്കാരെ 'പിഴിയാന്‍' പാകത്തില്‍ പരിഷ്കരണവുമായി റെയില്‍വേ; സാധാരണക്കാര്‍ ദുരിതത്തില്‍
നിരക്ക് താരതമ്യേനെ കുറവായതും സാധാരണക്കാരായ വിദ്യാര്‍ത്ഥികളും തൊഴിലാളികളും ആശ്രയിക്കുന്നതുമായ ജനറല്‍,സ്ലീപ്പര്‍ കോച്ചുകള്‍ വെട്ടിക്കുറച്ച് റെയില്‍വെ. നിരക്ക് കൂടുതലായ വന്ദേഭാരത് പോലുള്ള ട്രെയ്നുകള്‍ക്കും മറ്റ് ട്രെയ്നുകളില്‍ എസി കോച്ചുകള്‍ പോലുള്ള നിരക്ക് കൂടുതലായ ബോഗികള്‍ക്കും മാത്രമാണ് കേരളത്തില്‍ റെയില്‍വെ പ്രോത്സാഹനം നല്‍കുന്നത്.
ട്രെയ്ന്‍ ഗതാഗതത്തെ ആശ്രയിക്കുകയും റെയില്‍വേക്ക് മികച്ച വരുമാനം നല്‍കുകയും ചെയ്യുന്ന സംസ്ഥാനമായിട്ടും കേരളത്തിന് നിരക്ക് കൂടുതലായ വന്ദേഭാരത് അല്ലാതെ മറ്റ് നിരക്ക് കുറവില്‍ യാത്ര ചെയ്യാവുന്ന പുതിയ ട്രെയ്നുകളൊന്നും അനുവദിക്കാതിരുന്ന റെയില്‍വെ, മറ്റ് ട്രെയ്നുകളില്‍ സ്ലീപ്പര്‍, ജനറല്‍ കോച്ചുകളുടെ എണ്ണം കുറയ്ക്കുകയും എസി കോച്ചുകള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
മാത്രമല്ല പാസഞ്ചര്‍ ട്രെയിനുകള്‍ നിര്‍ത്തലാക്കുകയോ എക്സപ്രസുകളാക്കി മാറ്റുകയോ ചെയ്ത റെയില്‍വെ ചില സ്റ്റോപ്പുകള്‍ നിര്‍ത്തലാക്കി. ചില ട്രെയിനുകളുടെ സര്‍വീസ് വെട്ടിക്കുറയ്ക്കുകയും റൂട്ടുകളില്‍ മാറ്റം വരുത്തുകയും ചെയ്തു. സ്ലീപ്പര്‍, ജനറല്‍ കോച്ചുകള്‍ കുറച്ചതോടെ ട്രെയിന്‍ യാത്ര ദുഷ്കരമായി.
നിന്നുതിരിയാനിടമില്ലാത്തവിധം തിരക്ക് വര്‍ധിച്ചു. സ്ത്രീകളും വിദ്യാര്‍ഥികളുമടക്കം മണിക്കൂറുകളോളം നിന്ന് യാത്രചെയ്യേണ്ട അവസ്ഥയിലായി. കൂടിയ നിരക്കില്‍ യാത്ര ചെയ്യാന്‍ നിത്യയാത്രികര്‍ നിര്‍ബന്ധിതരാവും. അല്ലെങ്കില്‍ ട്രെയിന്‍ യാത്ര ഉപേക്ഷിക്കേണ്ടി വരും. പരമാവധി പിഴിഞ്ഞൂറ്റുക എന്ന ലക്ഷ്യം സാധാരണക്കാരായ യാത്രക്കാരെ അകറ്റുന്നതിനാണ് സഹായിക്കുകയെന്നാണ് വിമര്‍ശനം.
Content Highlights:railway's decisions cause Common people are suffering
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."