ദ്വീപില്‍ നിന്ന് ഇന്ത്യന്‍ സൈനികരെ ഒഴിവാക്കും; നിലപാടിലുറച്ച് മാലിദ്വീപ് നിയുക്ത പ്രസിഡന്റ്
മാലെ: ദ്വീപില്‍ നിലകൊള്ളുന്ന ഇന്ത്യന്‍ സൈനികരെ നീക്കം ചെയ്യുമെന്ന തന്റെ തെരെഞ്ഞെടുപ്പ് പ്രചാരണ വാഗ്ദാനം ആവര്‍ത്തിച്ച് മാലിദ്വീപ് നിയുക്ത പ്രസിഡന്റ് മുഹമ്മദ് മുയിസു. സ്ഥാനം ഏറ്റെടുത്ത് ആദ്യ ദിവസം മുതല്‍ തന്നെ ഇന്ത്യന്‍ സൈനികരെ നീക്കാനുള്ള ശ്രമം ആരംഭിക്കുമെന്ന് മുഹിസു പറഞ്ഞു.
'ജനങ്ങളുടെ ആഗ്രഹത്തിന് വിരുദ്ധമായി വിദേശ രാജ്യത്തെ സൈനികരെ മാലിദ്വീപില്‍ തങ്ങാന്‍ അനുവദിക്കില്ല. ജനങ്ങള്‍ പറയുന്നത് ഇവിടെ വിദേശ സൈനികരെ ആവശ്യമില്ലെന്നാണ്. ജനങ്ങളുടെ താത്പര്യത്തിന് വിരുദ്ധമായി വിദേശ സൈനികരെ മാലിദ്വീപില്‍ തങ്ങാന്‍ അനുവദിക്കില്ല.' മുഹമ്മദ് മുയിസു പറഞ്ഞു.
മുന്നേ തന്നെ തന്റെ ചൈനീസ് അനുകൂല നിലപാടുകള്‍ കൊണ്ട് പ്രസിദ്ധനാണ് മുഹമ്മദ് മുയിസു. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ഇബ്രാഹീം മുഹമ്മദ് സോലിഹ് ദ്വീപില്‍ അനിയന്ത്രിതമായ രീതിയില്‍ ഇന്ത്യന്‍ സൈനികരുടെ സാന്നിധ്യം അനുവദിച്ചു എന്നതായിരുന്നു തെരെഞ്ഞെടുപ്പ് സമയത്തെ മുയിസുവിന്റെ പ്രധാന ആരോപണം.
എന്നാല്‍ മാലിദ്വീപില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ സാന്നിധ്യം ഇരു സര്‍ക്കാരുകളും തമ്മില്‍ കപ്പല്‍ നിര്‍മ്മാണ ശാല നിര്‍മ്മിക്കാനായുള്ള കരാര്‍ പ്രകാരം ആയിരുന്നു എന്നാണ് വിമര്‍ശനങ്ങളോടുള്ള മുഹമ്മദ് സോലിഹിന്റെ പ്രതികരണം. അതേസമയം മാലിദ്വീപിലെ രണ്ടാംഘട്ട തെരെഞ്ഞെടുപ്പില്‍ 54 ശതമാനം വോട്ടുനേടിയായിരുന്നു മുഹമ്മദ് മുയിസുവിന്റെ വിജയം. മുയിസുവിനെ ഇന്ത്യയും ചൈനയും അഭിനന്ദിച്ചിരുന്നു.
Content Highlights:remove indian soldiers in maldives said mohamed muizzu
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."