കൊലനടത്തി കുളിച്ച് പരിഭ്രമമില്ലാതെ ഹോട്ടലില്‍ ജോലിക്കെത്തി; തെളിവെടുപ്പിനിടെയും കുറ്റബോധമില്ലാതെ ശ്യാംജിത്ത്
കണ്ണൂര്‍: അതിക്രൂരമായ കൊലപാതകം നടത്തിയതിന്റെ ചെറിയൊരു കുറ്റബോധം പോലുമില്ലാതെ തെളിവെടുപ്പിനിടെ ശ്യാംജിത്ത്. തൊണ്ടുമുതലായ ബാഗ് കണ്ടെടുത്തതും അതിലുള്ള സാധനങ്ങള്‍ പുറത്തെടുത്തിട്ടതും ശ്യാംജിത്ത് തന്നെയായിരുന്നു. കത്തി താന്‍ സാവയം നിര്‍മിച്ചതാണെന്നും യാതൊരു സങ്കോചവുമില്ലാതെയാണ് ഇയാള്‍ വെളിപെടുത്തിയത്. ഇരുഭാഗവും മൂര്‍ച്ചയുള്ള രീതിയിലാണ് കത്തി നിര്‍മിച്ചത്.
കൊലനടത്തിയശേഷവും ചോരപുരണ്ട കത്തിയും ചുറ്റികയും കഴുകി ബാഗില്‍വെച്ച് സ്വന്തം ബൈക്കില്‍ വീട്ടിലെത്തി കുളിച്ച് ഹോട്ടലില്‍ ജോലിക്ക് നിന്നു. ഒരു പരിഭ്രമവും മുഖത്തുണ്ടായിരുന്നില്ല. രാവിലെ 10.30ഓടെയാണ് ഹോട്ടലില്‍നിന്ന് ശ്യാംജിത്ത് പോയത്. വൈകിട്ട് നാടുവിടാനായിരുന്നു പദ്ധതി. വിഷ്ണുപ്രിയയുമായി അഞ്ചുവര്‍ഷമായി പ്രണയത്തിലായിരുന്നുവെന്നും മൂന്നുമാസമായി തന്നെ പൂര്‍ണമായും അവഗണിക്കുകയായിരുന്നുവെന്നും പ്രതി പൊലിസിനോട് പറഞ്ഞു. വിഷ്ണുപ്രിയയെ കൊല്ലാന്‍ മൂന്നുദിവസം മുന്‍പാണ് തീരുമാനമെടുത്തത്. വെട്ടുകത്തി നേരത്തേ വാങ്ങി. ചുറ്റിക രണ്ടുദിവസം മുന്‍പും.
കഴിഞ്ഞ ദിവസമാണ് വിഷ്ണുപ്രിയയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. മുഖംമൂടി ധരിച്ചയാളെ കണ്ടുവെന്ന് അയല്‍വാസി മൊഴി നല്കി. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ശ്യാംജിത്തിനെ പിടികൂടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."