ഇന്ത്യന്‍ ബോളര്‍മാരില്‍ ഏറ്റവും അപകടകാരി ബുംറയല്ല;വെളിപ്പെടുത്തലുമായി പാക് താരം ഷദാബ് ഖാന്‍
ഇന്ത്യന്‍ ബാറ്റര്‍മാരില്‍ ഏറ്റവും അപകടകാരി ആരെന്ന് പറഞ്ഞ് പാകിസ്ഥാൻ സ്പിന്‍ ഓള്‍റൗണ്ടര്‍ ഷദാബ് ഖാന്‍. ഇന്ത്യന്‍ ബാറ്റര്‍മാരില്‍ നിലയുറപ്പിച്ചാല്‍ പുറത്താക്കാന്‍ ഏറ്റവും പ്രയാസമുള്ള ബാറ്റര്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണെന്ന് ഷദാബ് പറഞ്ഞു.
രോഹിത്തിന്റെ ആരാധകനാണ് ഞാന്‍. ലോകത്തിലെ മുന്‍നിര ബാറ്ററായ രോഹിത്തിനെതിരെ പന്തെറിയുക എന്നത് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമാണ്. ക്രീസില്‍ നിലയുറപ്പിച്ചാല്‍ രോഹിത് എറ്റവും അപകടകാരിയായി മാറുമെന്ന് ഷദാബ് പറഞ്ഞു.
ഇന്ത്യന്‍ ബോളര്‍മാരില്‍ അപകടകാരി കുല്‍ദീപ് യാദവാണെന്നും ഷദാബ് ഖാന്‍ പറഞ്ഞു. ഒരു ലെഗ്‌സ് സ്പിന്നറായ ഞാന്‍ കുല്‍ദീപ് യാദവിന്റെ സമീപകാല ഫോം കണക്കിലെടുത്താണ് ഇത് പറയുന്നതെന്ന് അദേഹം കൂട്ടിച്ചേര്‍ത്തു.
ലോകകപ്പിനായി ഹൈദരാദാബാദില്‍ എത്തിയ പാകിസ്ഥാന്‍ ടീമിന് ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്. ഒക്ടോബര്‍ 14ന് ഇന്ത്യക്കെതിരായ മത്സരത്തിനായി അഹമ്മദാബാദില്‍ എത്തുമ്പോഴും പാക് ടീമിന് ഇതേ സ്വീകരണം ലഭിക്കുമെന്ന പ്രതീക്ഷയും ഷദാബ് പങ്കുവെച്ചു.
Content Highlights: most dangerous of indian bowlers picks shadab khan
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."