സമയപരിധി അവസാനിച്ചു, വി.സിമാര്‍ ആരും രാജി വെച്ചില്ല; ആറ് പേര് മറുപടി നല്കി
തിരുവനന്തപുരം: രാജിവെക്കണമെന്ന ഗവര്‍ണറുടെ അന്ത്യശാസനം തള്ളി വൈസ് ചാന്‍സലര്‍മാര്‍. ഇന്ന് രാവിലെ 11.30ന് ഉള്ളില്‍ രാജിവയ്ക്കണമെന്നായിരുന്നു സംസ്ഥാനത്തെ ഒന്‍പത് വി.സിമാര്‍ക്കും ഗവര്‍ണര്‍ നല്കിയ നിര്‍ദ്ദേശം. എന്നാല്‍ ഈ സമയപരിധിക്കുള്ളില്‍ രാജി സമര്‍പ്പിക്കാന്‍ ഒമ്പതുപേരും തയ്യാറായില്ല.
കണ്ണൂര്‍, എം.ജി, കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ വിഷയത്തില്‍ നിയമോപദേശം തേടി. ആറ് വി.സിമാര്‍ ഗവര്‍ണറുടെ കത്തിന് മറുപടി നല്കി. നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചാണ് എം.ജി, കെ.ടി.യു, കുഫോസ് ഒഴികെയുള്ള വി.സിമാരുടെ രേഖാമൂലമുള്ള മറുപടി.
ഇതിനുപിന്നാലെ ഗവര്‍ണറുടെ നടപടിയെ ചോദ്യംചെയ്ത് വി.സിമാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. അഡ്വക്കേറ്റ് ജനറലില്‍ നിന്ന് നിയമോപദേശം തേടിയതിന് പിന്നാലെയാണ് വി.സിമാരുെ നീക്കം. ഇന്ന് വൈകീട്ട് നാല് മണിക്ക് സര്‍വകലാശാല കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക ഹൈക്കോടതി ബെഞ്ചാണ് ഹരജി പരിഗണിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."