ഗവര്‍ണര്‍ ഫ്യൂഡല്‍ ഭൂതകാലത്തില്‍ അഭിരമിക്കുന്നു; സംസ്ഥാനത്തെ ഇകഴ്ത്തി കാട്ടാനുള്ള ശ്രമം: മന്ത്രി ബിന്ദു
തിരുവനന്തപുരം: ഒന്‍പത് സര്‍വകലാശാല വിസിമാര്‍ രാജിവയ്ക്കണമെന്ന അസാധാരണ അന്ത്യശാസനത്തിന് പിന്നാലെ ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. ഉന്നത വിദ്യാഭ്യാസ മേഖലയെ പിന്നോട്ടടിപ്പിക്കുക എന്നത് ഗവര്‍ണറുടെ വ്യാമോഹം മാത്രമാണെന്നും അത് നടക്കാന്‍ അനുവദിക്കില്ലെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തിലൂടെ പറഞ്ഞു.
ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് പല മേഖലകളിലും മികവു പുലര്‍ത്തുന്ന സംസ്ഥാനമാണ് കേരളം. അത് കേന്ദ്രസര്‍ക്കാര്‍ പല മാനദണ്ഡങ്ങളിലൂടെയും അംഗീകരിച്ചതുമാണ്. അങ്ങനെയുള്ള സംസ്ഥാനത്തെ ഇകഴ്ത്തിക്കാട്ടാനുള്ള ശ്രമമാണ് ഗവര്‍ണറുടേത്.
ഇപ്പോഴത്തെ തീരുമാനം സര്‍വകലാശാലകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ അവതാളത്തിലാക്കും. മന്ത്രിമാരെയും ഭീഷണിപ്പെടുത്തുകയാണ്. മന്ത്രിപദം കണ്ടുകൊണ്ടല്ല സാമൂഹിക പ്രവര്‍ത്തനത്തെത്തിയത്.
ഗവര്‍ണറുടെ തീരുമാനത്തെ പ്രതിപക്ഷം പിന്തുണയ്ക്കുന്നത് ജനാധിപത്യത്തിനു ഒട്ടും ഭൂഷണമല്ലെന്നും ആര്‍. ബിന്ദു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."