800 - ലധികം പ്രവാസി ജീവനക്കാരെ പുറത്താക്കി കുവൈത്ത്
800 - ലധികം പ്രവാസി ജീവനക്കാരെ പുറത്താക്കി കുവൈത്ത്
കുവൈത്ത്: 800 - ലധികം പ്രവാസി ജീവനക്കാരെ പുറത്താക്കി കുവൈത്ത്. കുവൈത്ത് ആഭ്യന്തര മന്ത്രാലയമാണ് ജീവനക്കാരെ പുറത്താക്കിയത്. വിവിധ രാജ്യക്കാരായ പ്രവാസികളുടെ കൂട്ടത്തിൽ ഭൂരിഭാഗം പേരും അറബ് രാജ്യങ്ങളിൽ നിന്നുള്ളവരാണ്.
പുറത്താക്കിയ പ്രവാസികൾക്ക് ജോലിയും മറ്റു കാര്യങ്ങളും അവസാനിപ്പിക്കാൻ ഒരു മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ജോലി നഷ്ടപ്പെടുന്നതോടെ പ്രവാസികൾക്ക് കുവൈത്തിൽ നിൽക്കാൻ പറ്റാതാകും. ഇവർക്ക് ഉടൻ സ്വന്തം രാജ്യത്തേക്ക് മടങ്ങേണ്ടി വരും. കുടുംബം ഉൾപ്പെടെ താമസിക്കുന്നവർക്ക് ഇത് കനത്ത തിരിച്ചടിയാകും.
"കുവൈറ്റൈസേഷൻ" എന്ന് പേരിട്ടിരിക്കുന്ന സ്വദേശി വത്കരണനയത്തിന്റെ ഭാഗമായാണ് നടപടി. കുവൈത്ത് തങ്ങളുടെ പൗരന്മാർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും വിദേശ ജീവനക്കാരെ മാറ്റുന്നതിനുമുള്ള ശ്രമങ്ങൾ ശക്തമാക്കിയിട്ടുണ്ട്.
കുവൈത്തിലെ മൊത്തം ജനസംഖ്യയായ 4.6 ദശലക്ഷത്തിൽ ഏകദേശം 3.4 ദശലക്ഷവും പ്രവാസികളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."