അതിദരിദ്ര കുടുംബത്തിലെ വിദ്യാര്‍ഥികള്‍ക്ക് ഇനി ബസുകളില്‍ സൗജന്യ യാത്ര; നവംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍
അതിദരിദ്ര കുടുംബത്തിലെ വിദ്യാര്‍ഥികള്‍ക്ക് ഇനി ബസുകളില്‍ സൗജന്യ യാത്ര; നവംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍
തിരുവനന്തപുരം: അതിദരിദ്ര കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കെഎസ്ആര്‍ടിസിയിലും സ്വകാര്യ ബസുകളിലും സൗജന്യ യാത്ര അനുവദിച്ച് ഗതാഗത വകുപ്പ് ഉത്തരവിറക്കി. നവംബര്‍ ഒന്ന് മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരും.
സംസ്ഥാനത്ത് അതിദരിദ്രമെന്ന് കണ്ടെത്തിയ 64,000 കുടുംബങ്ങളിലെ വിദ്യാര്‍ഥികളുടെ യാത്ര പൂര്‍ണമായും സൗജന്യമാകും. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് മാത്രമാണ് സൗജന്യ യാത്ര അനുവദിക്കുന്നത്. 2025 നവംബര്‍ ഒന്നിന് അതിദരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
നാല് ക്ലേശ ഘടകങ്ങളാണ് അതിദാരിദ്ര്യ നിര്‍ണയത്തിലുള്ളത്. ഭക്ഷണം, ആരോഗ്യം, വരുമാനം, വാസസ്ഥലം എന്നിവയാണവ. ഭക്ഷണം മാത്രം ക്ലേശകരമായ 4,736 കുടുംബങ്ങളാണുള്ളത്. ആരോഗ്യം ക്ലേശകരമായ 28,663 വ്യക്തികള്‍ ഉള്‍പ്പെട്ട 13,753 കുടുംബങ്ങളുണ്ട്.
വരുമാനം മാത്രം ക്ലേശകരമായ 1,705 കുടുംബങ്ങളും ഭക്ഷണവും ആരോഗ്യവും ക്ലേശകരമായ 8,671 കുടുംബങ്ങളുമുണ്ട്. 2025 ഓടെ അതിദരിദ്രമുക്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 10ാം തരം കഴിഞ്ഞ കുട്ടികള്‍ക്ക് തൊട്ടടുത്ത സ്‌കൂളില്‍ പഠിക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തും.
ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്, സ്‌റ്റൈപന്റ്, കോളജ് കാന്റീനില്‍ സൗജന്യഭക്ഷണം എന്നിവ നല്‍കും. റേഷന്‍ കാര്‍ഡുകള്‍ തരംമാറ്റാനുള്ള അപേക്ഷകളില്‍ ബാക്കിയുള്ളവ ഉടന്‍ പൂര്‍ത്തിയാക്കണം. അതിദാരിദ്ര്യ ലിസ്റ്റില്‍പ്പെട്ട സങ്കേതികതടസ്സമില്ലാത്ത മുഴുവന്‍ പേര്‍ക്കും അവകാശ രേഖകള്‍ നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."