HOME
DETAILS
MAL
എംപവറിന്റെ ഓഹരികളും ഇനി വിപണിയിലേക്ക്
backup
October 25 2022 | 06:10 AM
ദുബൈ: ദുബൈയുടെ സെന്‍ട്രല്‍ കൂളിങ് സംവിധാനമായ എംപവറിന്റെ ഓഹരികളും വിപണിയിലേക്ക്. കമ്പനിയുടെ ഒരു ബില്യന്‍ ഷെയറുകള്‍ ഈമാസം ഓഹരി വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. പത്ത് ഫില്‍സായിരിക്കും ഒരു ഓഹരിയുടെ വില.ദുബൈ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ് വഴിയാണ് ഓഹരി വിപണിയില്‍ വിറ്റഴിക്കുക. ഈ മാസം 31 മുതല്‍ ഓഹരികള്‍ സ്വന്തമാക്കാന്‍ അപേക്ഷ നല്‍കാം.
പൊതുജനങ്ങള്‍ക്ക് നവംബര്‍ ഏഴിനും മറ്റു നിക്ഷേപകര്‍ക്ക് നവംബര്‍ എട്ടിനും ഓഹരി വില്പന അവസാനിപ്പിക്കും. എല്ലാവര്‍ഷവും ഏപ്രിലിലും, ഒക്ടോബറിലും രണ്ടുതവണ ഡിവിഡന്റ് നല്കുന്ന വിധമാണ് ഓഹരി നിക്ഷേപം സ്വീകരിക്കുന്നത്.
പത്ത് ഫില്‍സ് വിലയുള്ള ശതകോടി ഓഹരികളാണ് വില്‍പ്പനക്കെത്തുക. ഇടപാടുകള്‍ ശരീഅത്ത് നിയമത്തിന് വിധേയമായിരിക്കും.എമിറേറ്റ്സ് എന്‍.ബി.ഡി ബാങ്കിന്റെ ശരീഅ സൂപ്പര്വിഷന് വിഭാഗത്തിനാണ് ഇതിന്റെ മേല്‍നോട്ട ചുമതല.
എ സി ക്ക് പകരം ഒരു മേഖലയിലെ വീടുകളും കെട്ടിടങ്ങളും തണുപ്പിക്കുന്ന കേന്ദ്രീകൃത സംവിധാനമാണ് സെന്‍ട്രല്‍ കൂളിങ് സിസ്റ്റം. ദുബൈ നഗരത്തില്‍ ഇത് നടപ്പാക്കുന്നത് എമിറേറ്റ്സ് സെന്‍ട്രല്‍ കൂളിങ് സിസ്റ്റ്റം കോര്പറേഷന് എന്ന എംപവറാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."