വി.സിമാരെ മാറ്റുന്നതിന് പിന്നില്‍ മറ്റ് താല്പര്യങ്ങള്; നിയമിച്ചവര്‍ തന്നെ ഉത്തരം പറയട്ടെ: കണ്ണൂര്‍ വി.സി
കണ്ണൂര്‍: സെര്‍ച്ച് കമ്മിറ്റിയില്ലാതെ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി തന്നെ നിയമിച്ചത് താനല്ലെന്നും, നിയമിച്ചവരാണ് കാരണം കാണിക്കല്‍ നോട്ടിസിന് മറുപടി നല്‍കേണ്ടതെന്നും കണ്ണൂര്‍ വി.സി ഗോപിനാഥ് രവീന്ദ്രന്.
തന്റെ നിയമനം താന്‍ പറഞ്ഞിട്ടല്ല. പാനലില്‍ താന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും തനിക്കറിയാത്ത കാര്യമാണ്. ഗവര്‍ണറാണ് തന്നെ നിയമിച്ചത്. എന്തുകൊണ്ടു തന്നെ നിയമിച്ചു എന്നു പറയേണ്ടതും ഗവര്‍ണറാണ് വിസി പറഞ്ഞു. 'ഞാന്‍ ഒരാളെ നിയമിച്ചാല്‍ അതിനെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടി പറയേണ്ടതു ഞാന്‍ തന്നെയല്ലേ?' ഗോപിനാഥ് രവീന്ദ്രന് ചോദിച്ചു.
നിരന്തരം ക്രിമിനല്‍ എന്നു വിളിച്ചാല്‍ കുറെപ്പേരെങ്കിലും വിശ്വസിക്കുമല്ലോ എന്നു കരുതിയാവും ഗവര്‍ണര്‍ വീണ്ടും വീണ്ടും അങ്ങനെ വിളിക്കുന്നതെന്ന്, ചോദ്യത്തിനു മറുപടിയായി വിസി പറഞ്ഞു. ചരിത്ര കോണ്‍ഗ്രസിനിടെയുണ്ടായ സംഭവങ്ങളെക്കുറിച്ചു ഗവര്‍ണര്‍ക്കു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. യൂണിവേഴ്സിറ്റി നിയോഗിച്ച സമിതി നല്‍കിയത് അനുസരിച്ചുള്ള റിപ്പോര്‍ട്ടാണ് നല്‍കിയത്. തങ്ങള്‍ സുരക്ഷാ വിദഗ്ധരല്ലെന്ന് അതില്‍ പറഞ്ഞിരുന്നെന്നും വൈസ് ചാന്‍സലര്‍ സ്ഥിരീകരിച്ചു.
ഉന്നത വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങള്‍ വരാനിരിക്കുന്ന സമയമാണ്. ഇപ്പോള്‍ ഏഴ് വി.സിമാരെയും ഒരുമിച്ച് മാറ്റുന്നതിന് പിന്നില്‍ മറ്റ് താല്പര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."