മാരുതിയുടെ പുത്തന്‍ ഇലക്ട്രിക്ക് കാര്‍ എത്തുന്നു; കുറഞ്ഞ വിലക്ക് സ്വന്തമാക്കാം
മാരുതി തങ്ങളുടെ വരാനിരിക്കുന്ന വാഹനങ്ങളുടെ കണ്‍സെപ്റ്റുകള്‍ ജപ്പാന്‍ മൊബിലിറ്റി ഷോയില്‍ അവതരിപ്പിക്കും എന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരികയാണ്. ഒക്ടോബര്‍ 26 മുതല്‍ നവംബര്‍ 5 വരെയാണ് ജപ്പാന്‍ മൊബിലിറ്റി ഷോ നടക്കുന്നത്. കമ്പനി ഷോയില്‍ അവതരിപ്പിച്ചേക്കുമെന്ന് കരുതപ്പെടുന്ന വാഗണ്‍ആര്‍ ഇലക്ട്രിക്ക് എന്ന ewx കണ്‍സെപ്റ്റിനായി പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. 2020ലായിരുന്നു വാഹനം വിപണിയിലേക്ക് എത്തേണ്ടിയിരുന്നത്. എന്നാല്‍ കോവിഡ് മഹാമാരി മൂലം വാഹന വിപണി നിശ്ചലമായത് മൂലം വാഹനം വിപണിയിലേക്കിറങ്ങാന്‍ താമസിക്കുകയായിരുന്നു.
ദൈനംദിന ആവശ്യങ്ങള്‍ക്കായി രൂപകല്‍പ്പന ചെയ്ത ഒരു മിനികൊമേഴ്‌സ്യല്‍ ബാറ്ററി ഇലക്ട്രിക് വാഹനമായിട്ടാണ് കമ്പനി ഈ കാറിനെ പുറത്തിറക്കിയിരിക്കുന്നത്. സുസുക്കി, ടൊയോട്ട, ദൈഹത്സു എന്നിവര്‍ സംയുക്തമായാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്. ഇതോടൊപ്പം സ്‌പേഷ്യ കണ്‍സെപ്റ്റും സ്‌പേഷ്യ കസ്റ്റം കണ്‍സെപ്റ്റും ആയിരിക്കും അരങ്ങേറ്റം കുറിക്കുന്ന മറ്റ് കാറുകള്‍.
ഒറ്റച്ചാര്‍ജില്‍ ഈ കാറിന് 230 കിലോമീറ്റര്‍ റേഞ്ച് ലഭിക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഏകദേശം 8 ലക്ഷത്തിനും 12 ലക്ഷത്തിനും ഇടയ്ക്കായിരിക്കും വാഹനത്തിന് വില വരുന്നത്.ക്യാബിനിനുള്ളില്‍ ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവുമുള്ള ഡ്യുവല്‍ സ്‌ക്രീന്‍ സജ്ജീകരണം, ഫ്‌ലാറ്റ്‌ബോട്ടമുള്ള സ്‌പോര്‍ട്ടി സ്റ്റിയറിംഗ് വീല്‍, റൗണ്ട് ഡയല്‍, ടച്ച് പാനല്‍ എന്നീ ഫീച്ചറുകളാണ് കാറിന് ഉണ്ടായിരിക്കുന്നതായി പ്രതീക്ഷിക്കപ്പെടുന്നത്. 2025ലായിരിക്കും വാഹനം വിപണിയിലേക്കെത്തുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Content Highlights:suzuki ewx concept will be released at japan
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."