HOME
DETAILS
MAL
ഗവര്‍ണറുടെ എല്ലാ നടപടികളും അംഗീകരിക്കാനാകില്ല: കുഞ്ഞാലിക്കുട്ടി
backup
October 26 2022 | 02:10 AM
കാസര്‍കോട് • ഗവര്‍ണറുടെ എല്ലാ നടപടികളും അംഗീകരിക്കില്ലെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. എന്നാല്‍, സര്‍വകലാശാലകളിലെ ഇടതു സര്‍ക്കാരിന്റെ ഇടപെടലുകളെ ജനാധിപത്യപരമായി എതിര്‍ക്കും. ഗവര്‍ണര്‍ക്ക് രാഷ്ട്രീയ അജന്‍ഡകള്‍ ഉണ്ടെങ്കില്‍ അതൊന്നും അംഗീകരിക്കാനാവില്ല. ജനാധിപത്യവിരുദ്ധമായ നടപടികളെ യു.ഡി.എഫ് ഒറ്റക്കെട്ടായി എതിര്‍ക്കും.
ഗവര്‍ണറോടുള്ള നിലപാട് വിഷയാധിഷ്ഠിതമാണ്. പ്രതിപക്ഷ നേതാവും ഗവര്‍ണറുടെ നിലപാടുകളെ വിമര്‍ശിച്ചിട്ടുണ്ട്. വി.സിമാരോട് രാജിവയ്ക്കാനാവശ്യപ്പെട്ട ഗവര്‍ണറുടെ നിലപാട് അംഗീകരിക്കാനാവില്ല.
പകരം ആരെ നിയമിക്കുമെന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്നും കുഞ്ഞാലിക്കുട്ടി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."