ടെക്‌നോപാർക്കിലെ ബൈജൂസിന് പൂട്ടുവീഴുന്നു, 170 ഓളം ജീവനക്കാർ പെരുവഴിയിൽ
തിരുവനന്തപുരം • ടെക്‌നോപാർക്കിൽ പ്രവർത്തിക്കുന്ന ബൈജൂസ് തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡിന്റെ പ്രവർത്തനം നിർത്തുന്നു. സ്ഥാപനത്തിലെ ജീവനക്കാർക്ക് യാതൊരു മുന്നറിയിപ്പും നൽകാതെയാണ് തിരുവനന്തപുരത്ത് നിന്നുള്ള പ്രവർത്തനം നിർത്താൻ മാനേജ്‌മെന്റ് തീരുമാനിച്ചത്.
ടെക്‌നോപാർക്കിലെ കാർണിവൽ ബിൽഡിങിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ 170ലധികം ജീവനക്കാരാണ് ജോലി ചെയ്യുന്നത്.
കഴിഞ്ഞ വെളളിയാഴ്ച സൂം മീറ്റിങ് വഴിയാണ് സ്ഥാപനത്തിന്റെ പ്രവർത്തനം നിർത്താൻ പോകുന്ന കാര്യം ജീവനക്കാർ അറിയുന്നത്. ദീർഘനാളായി രാജ്യത്തിന്റെ പലഭാഗങ്ങളിലുള്ള സ്ഥാപനങ്ങളിൽ നിന്നും കമ്പനി ജീവനക്കാരെ പിരിച്ച് വിടുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ ടെക്‌നോപാർക്കിലെ സ്ഥാപനം നിർത്തലാക്കാനുള്ള നീക്കം.
പിരിച്ചുവിടുന്നതിന് മുൻപുളള ചട്ടങ്ങളൊന്നും പാലിക്കാതെയാണ് നിർബന്ധിത പിരിച്ചുവിടൽ എന്ന പരാതി ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."