കെഡിഎംഎഫ് റിയാദ് മർഹൂം വാവാട് ഉസ്താദ് അനുസ്മരണ സംഗമം സംഘടിപ്പിച്ചു
റിയാദ്: പ്രമുഖ സൂഫി വര്യനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗവുമായിരുന്ന മർഹൂം ശൈഖുനാ വാവാട് പി കെ കുഞ്ഞിക്കോയ മുസ്‌ലിയാർ അനുസ്മരണ സംഗമം ഓൺലൈൻ വഴി സംഘടിപ്പിച്ചു. ഉസ്താദിൻ്റെ വിയോഗത്തോടെ പിതൃ തുല്യനായ ഒരു മഹാ പണ്ഡിതനെയാണ് നഷ്ടപ്പെട്ടതന്ന് റിയാദ് കോഴിക്കോട് ജില്ലാ മുസ്‌ലിം ഫെഡറേഷൻ അനുസ്മരണ സംഗമം അഭിപ്രായപ്പെട്ടു . സൂക്ഷ്മത, എളിമ, ദാന ശീലത, സൽക്കാര പ്രിയം തുടങ്ങി ഒട്ടനവധി ഗുണങ്ങളാൽ ജീവിതം ചിട്ടപ്പെടുത്തിയ മഹാൻ വളരെ തന്ത്രപരമായി തസ്ക്കിയത് പകർന്നു നൽകി തഖ്‌വയിലും സൂക്ഷ്മതയിലും സമൂഹത്തെ കെട്ടിപ്പടുത്തു.
നിരവധി വിഷയങ്ങളുമായി തന്റെ മുന്നിൽ എത്തുന്നവർക് സമാശ്വാസമായും തർക്ക വിഷയങ്ങളിൽ മധ്യസ്ഥനായും, നാട്ടിലെ നിരവധി ദീനി സ്ഥാപനങ്ങൾക് സാമ്പത്തികമായി തന്റെ പങ്കാളിത്തം നൽകിയും പ്രചോധനം നൽകി. റിയാദ് കോഴിക്കോട് ജില്ലാ മുസ്‌ലിം ഫെഡറേഷൻ 2018 ൽ നൽകിയ പാറന്നൂർ ഉസ്താദ് സ്മാരക പണ്ഡിത പ്രതിഭാ പുരസ്‌കാരം ഉസ്താദിന് ലഭിച്ചത് വലിയ അംഗീകാരമായി യോഗം വിലയിരുത്തി.
സൈനുൽ ആബിദ് മച്ചക്കുളത്തിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടി എസ് കെ എസ് എസ് എഫ് സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി ഒ പി അഷ്‌റഫ് മൗലവി കുറ്റിക്കടവ് ഉൽഘാടനം ചെയ്തു. എസ് കെ എസ് എസ് എഫ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് ഫൈസൽ ഫൈസി മടവൂർ അനുസ്മരണ പ്രഭാഷണം നിർവഹിച്ചു. ഷാഫി ഹുദവി ഓമശ്ശേരി സമാപന ദുആ നടത്തി.
സമീർ പുത്തൂർ, അഷ്‌റഫ് കൊടുവള്ളി, മൂസക്കുട്ടി നെല്ലിക്കാപറമ്പ്, ജാസിർ ഹസനി കൈതപ്പൊയിൽ, മുഹമ്മദ് ഷമീജ് കൂടത്താൾ, ജുനൈദ് മാവൂർ, അബ്ദുൽ ഗഫൂർ എസ്റ്റേറ്റ്മുക്ക്, മുഹമ്മദ് കായണ്ണ തുടങ്ങിയവർ നേതൃത്വം നൽകി. ഫസലുറഹ്മാൻ പതിമംഗലം സ്വാഗതവും മുഹമ്മദ് ഷബീൽ പുവ്വാട്ട് പറമ്പ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."