സെക്യൂരിറ്റി എക്‌സസൈസ് പ്രഖ്യാപിച്ച് അബുദാബി പൊലിസ്; ഫോട്ടോ എടുക്കരുതെന്ന് നിർദേശം
സെക്യൂരിറ്റി എക്‌സസൈസ് പ്രഖ്യാപിച്ച് അബുദാബി പൊലിസ്; ഫോട്ടോ എടുക്കരുതെന്ന് നിർദേശം
അബുദാബി: ഇന്ന് എമിറേറ്റിൽ നടത്താനിരിക്കുന്ന ഒരു അഭ്യാസത്തെക്കുറിച്ച് നിവാസികൾക്ക് മുന്നറിയിപ്പ് നൽകി അബുദാബി പൊലിസ്. അൽ ഐൻ ഏരിയയിലെ ഫലജ് ഹസ്സയിലാണ് പൊലിസിന്റെ സെക്യൂരിറ്റി എക്‌സസൈസ് നടക്കുക. പ്രദേശത്തേക്ക് വരുന്നത് വിലക്കിയ പൊലിസ് ഫോട്ടോ എടുക്കരുതെന്നും നിർദേശിച്ചു.
X-ൽ നൽകിയ നിർദേശത്തിലാണ് ഫലജ് ഹസ്സയിലെ അഭ്യാസത്തിന്റെ കാര്യത്തെ കുറിച്ച് താമസക്കാർക്ക് അതോറിറ്റി മുന്നറിയിപ്പ് നൽകിയത്. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ സൈറ്റിലേക്ക് അടുക്കരുതെന്നും ഫോട്ടോ എടുക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും താമസക്കാരോട് നിർദേശിച്ചു. പൊതുജനങ്ങളുടെ സന്നദ്ധത അളക്കാനും പ്രതികരണം വർധിപ്പിക്കാനും ലക്ഷ്യമിട്ടാണ് പരിശീലനം ആരംഭിച്ചിരിക്കുന്നത്.
അതേസമയം, അബുദാബി പൊലിസ് ജനറൽ ഹെഡ്ക്വാർട്ടേഴ്‌സ്, വിവിധ തന്ത്രപ്രധാന പങ്കാളികളുമായി സഹകരിച്ച്, ഒക്ടോബറിൽ നടക്കാനിരിക്കുന്ന യുഎഇ ബറാക്ക എക്‌സർസൈസ് 2023 ന്റെ ഓർഗനൈസേഷൻ പ്രഖ്യാപിച്ചു. ഒക്ടോബർ 11 നാണ് അഭ്യാസം. നാഷണൽ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയുടെ മേൽനോട്ടത്തിൽ തുടർച്ചയായി 36 മണിക്കൂർ അഭ്യാസം നീണ്ടുനിൽക്കും. കൂടാതെ യുഎഇയുടെ ആണവ, റേഡിയോളജിക്കൽ എമർജൻസി റെസ്‌പോൺസ് ഇക്കോസിസ്റ്റത്തിന്റെ സന്നദ്ധത ഉറപ്പാക്കുക കൂടി പദ്ധതിയുടെ ലക്ഷ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."