HOME
DETAILS
MAL
സുധാകരന്റെ കാലത്തെ റോഡ് നിര്‍മാണം; ആരോപണവുമായി എ.എം ആരിഫ്
backup
August 15 2021 | 00:08 AM
ആലപ്പുഴ: ജി.സുധാകരന്‍ പൊതുമരാമത്ത് മന്ത്രിയായിരിക്കെ നടത്തിയ ദേശീയപാത പുനര്‍നിര്‍മാണത്തിലെ അപാകതയ്‌ക്കെതിരേ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് എ.എം ആരിഫ് എം.പി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് കത്തയച്ചു. എം.പിയുടെ പരാതി സംബന്ധിച്ച് പ്രതികരണവുമായി ജി സുധാകരന്‍ എത്തിയതോടെ സംഭവം വിവാദമായി. ദേശീയപാതയില്‍ അരൂര്‍ മുതല്‍ ചേര്‍ത്തല വരെ പുനര്‍നിര്‍മിച്ചതില്‍ ക്രമക്കേടുണ്ടെന്നാണ് എം .പി ആരോപിക്കുന്നത്. ഇതില്‍ വിജിലന്‍സ് അന്വേഷണം വേണമെന്നും കുറ്റക്കാര്‍ക്കെതിരെ നിയമനടപടിയെടുക്കണമെന്നും മന്ത്രിക്കയച്ച കത്തില്‍ ആവശ്യപ്പെട്ടു. 2019 ല്‍ 36 കോടി രൂപ ചിലവഴിച്ച് ജര്‍മന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചായിരുന്നു പുനര്‍നിര്‍മാണം. കേന്ദ്ര ഫണ്ടാണെങ്കിലും നിര്‍മാണച്ചുമതല സംസ്ഥാന പൊതുമരാമത്ത് ദേശീയപാത വിഭാഗത്തിനായിരുന്നു. മൂന്ന് വര്‍ഷം ഗ്യാരണ്ടിയോടെ നിര്‍മിച്ച റോഡിന് നിലവാരമില്ലെന്നും റോഡിലുടനീളം കുഴികള്‍ രൂപപ്പെടുന്ന സ്ഥിതിയാണെന്നുമാണ് പരാതി. എ.എം ആരിഫിന്റെ കത്ത് കിട്ടിയിട്ടുണ്ടെന്നും നിര്‍ദേശങ്ങളോടെ കത്ത് കേന്ദ്രത്തിന് കൈമാറിയെന്നുമാണ് മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രതികരണം.
ഇതിനിടെ എം.പി നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍ തന്നെ നേരിട്ട് ബാധിക്കുന്നതല്ലെന്ന വിശദീകരണവുമായി മുന്‍ മന്ത്രി ജി സുധാകരന്‍ രംഗത്തെത്തി. താന്‍ മന്ത്രിയായിരുന്നപ്പോഴാണ് റോഡ് പണി നടന്നതെന്നതില്‍ പ്രസക്തിയില്ലെന്നും, പരാതി നല്‍കുന്ന കാര്യം എം.പി തന്നെ അറിയിച്ചിട്ടില്ലെന്നും സുധാകരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. സംഭവം വിവാദമായതോടെ കത്ത് ദുര്‍വ്യാഖ്യാനം ചെയ്‌തെന്ന വിശദീകരണവുമായി ആരിഫ് എം.പി രംഗത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."