'തൂക്കമൊപ്പിക്കാന്‍ പത്രപ്രവര്‍ത്തകര്‍ ഇത്തരം വൃത്തികേടുകളുമായി വരുന്നത് മോശമാണ്'; വെള്ളിയാഴ്ചകളില്‍ പരീക്ഷ മാറ്റി വെക്കാന്‍ മുസ്ലിം സംഘടനകള്‍ ആവശ്യപ്പെട്ടെന്ന 24 വാര്‍ത്തക്കെതിരെ സത്താര്‍ പന്തല്ലൂര്‍
'തൂക്കമൊപ്പിക്കാന്‍ പത്രപ്രവര്‍ത്തകര്‍ ഇത്തരം വൃത്തികേടുകളുമായി വരുന്നത് മോശമാണ്'; വെള്ളിയാഴ്ചകളില്‍ പരീക്ഷ മാറ്റി മുസ്ലിം സംഘടനകള്‍ ആവശ്യപ്പെട്ടെന്ന 24 വാര്‍ത്തക്കെതിരെ സത്താര്‍ പന്തല്ലൂര്‍
കോഴിക്കോട്: വെള്ളിയാഴ്ചകളിലെ പൊതുപരീക്ഷകള്‍ ഒഴിവാക്കണമെന്ന് മുസ്ലിം സംഘടനകള്‍ ആവശ്യപ്പെട്ടെന്ന 24 ന്യൂസിന്റെ വാര്‍ത്തക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സത്താര്‍ പന്തല്ലൂര്‍. വെള്ളിയാഴ്ച പരീക്ഷ ഒഴിവാക്കാന്‍ ഒരു മുസ്ലിം സംഘടനയും ഇതുവരെ ആവശ്യപ്പെട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജുമുഅ നമസ്കാരത്തിനു തടസമുണ്ടാക്കാത്ത രീതിയില്‍ സമയം ക്രമീകരിക്കാന്‍ മാത്രമാണ് ആവശ്യപ്പെടാറുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുസ്ലിം സമുദായത്തിന്റെ ആവശ്യങ്ങള്‍ സമുദായം പോലും ചിന്തിക്കുന്നതിന് മുമ്പ് പൊതുജനമധ്യേ അവതരിപ്പിക്കാന്‍ 24 ചാനല്‍ കാണിക്കുന്ന ഉത്സാഹം അഭിനന്ദിക്കാതെ വയ്യ. പക്ഷെ ഇത്രക്ക് വേണ്ടായിരുന്നു. വെള്ളിയാഴ്ച ദിവസങ്ങളില്‍ പരീക്ഷ മാറ്റിവെക്കണമെന്ന് ഇന്ന് വരെ ഒരു മുസ്ലിം സംഘടനയും ആവശ്യപ്പെട്ടിട്ടില്ല. വെള്ളിയാഴ്ച ജുമുഅ നിസ്കാരത്തിന് തടസ്സമുണ്ടാവുന്ന രീതിയില്‍ പരീക്ഷ വന്നാല്‍ അതിന്റെ സമയം ക്രമീകരിക്കണമെന്ന് ആവശ്യപ്പെടാറുണ്ടന്ന് മാത്രം. കഴിഞ്ഞ ദിവസം വന്ന തലശ്ശേരി അതിരൂപതയുടെ പ്രസ്താവനക്ക് തൂക്കമൊപ്പിക്കാന്‍ ഇത്തരം വൃത്തികേടുകളുമായി പത്രപ്രവര്‍ത്തകര്‍ തന്നെ വരുന്നത് മോശമാണ്. മുസ്ലിം സംഘടനകള്‍ അവരുടെ ആവശ്യങ്ങള്‍ പറയുമ്പോള്‍ വളച്ചു കെട്ടില്ലാതെ കൊടുത്താല്‍ മതി. വെറുതെ മുറത്തില്‍ കേറി കൊത്താന്‍ വരരുത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."