HOME
DETAILS
MAL
ഫുഡ് സേഫ്റ്റി ലൈസന്‍സിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ താളംതെറ്റി
backup
August 15 2021 | 00:08 AM
രാജു ശ്രീധര്‍
കൊല്ലം:സംസ്ഥാനത്ത് ഫുഡ്‌സേഫ്റ്റി ലൈസന്‍സിനുള്ള സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സംവിധാനങ്ങള്‍ താളംതെറ്റിയതോടെ വ്യവസായ സംരംഭകര്‍ വലയുന്നു.
ഭക്ഷ്യവസ്തുക്കളുടെ നിര്‍മാണം,വിതരണം,സംഭരണം, വില്‍പന തുടങ്ങിയ മേഖലകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരാണ് കൊവിഡ് കാലത്ത് ഭക്ഷ്യസുരക്ഷാ ലൈസന്‍സിനായി നേട്ടോട്ടമോടുന്നത്.
ലൈസന്‍സിന് ഓഫിസ് രജ്‌സ്‌ട്രേഷന്‍ നിര്‍ത്തലാക്കിയതോടെ അക്ഷയകേന്ദ്രങ്ങള്‍ വഴി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താമെന്നായിരുന്നു സര്‍ക്കാരിന്റെ അറിയിപ്പ്. എന്നാല്‍ മിക്ക അക്ഷയകേന്ദ്രങ്ങളിലും സൗകര്യമില്ലെന്ന മറുപടിയാണ് ലഭിക്കുന്നത്. ഒരു വര്‍ഷത്തെ രജിസ്‌ട്രേഷന് നൂറുരൂപയാണ് ഫീസെങ്കില്‍ രജിസ്‌ട്രേഷന്‍ ഫീസിന്റെ നാലിരട്ടിയാണ് സര്‍വിസ് ചാര്‍ജായി ഈടാക്കുന്നത്. രണ്ട് വര്‍ഷത്തേക്ക് മുന്നുറും മൂന്നു വര്‍ഷത്തേക്ക് മുന്നുറ്റമ്പതും നാലുവര്‍ഷത്തേതിന് നാനൂറ് രൂപയുമാണ് നിലവില്‍ ഈടാക്കുന്നത്.സര്‍വിസ് ചാര്‍ജ് കുത്തനെ കൂട്ടിയത് മാനദണ്ഡങ്ങളുടെ ലംഘനമെന്നാണ് ആക്ഷേപം. നിലിവിലുണ്ടായിരുന്ന ലൈസന്‍സിന്റെ കാലാവധി പുതുക്കി നല്‍കാത്തതിനെ തുടര്‍ന്നാണ് പുതിയ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയത്. ഇതുമൂലം ലൈസന്‍സ് നമ്പര്‍ പ്രിന്റ് ചെയ്ത കവറുകളും സ്റ്റിക്കറുകളും ഉപയോഗശൂന്യമായതോടെ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്.
കൊവിഡ് കാലത്ത് വരുമാനം നഷ്ടപ്പെട്ടവര്‍ പുതിയ സംരംഭമെന്നനിലയില്‍ ഈ രംഗത്തുണ്ട്. പുരുഷന്മാര്‍ക്കൊപ്പം സ്ത്രീകളും രംഗത്ത് സജീവമാണ്.ഭക്ഷണപദാര്‍ഥങ്ങളുടെ ഉദ്പാദനത്തിനും വിപണനത്തിനും ഏത് തരത്തിലുള്ള ലൈസന്‍സാണ് വേണ്ടതെന്ന ആശങ്കയിലാണ് പലരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."