ചെറുപ്പക്കാരെ ആകര്‍ഷിക്കണം;155 സി.സി സ്‌കൂട്ടറുമായി യമഹ
ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയില്‍ മത്സരം ദിനം പ്രതി കടക്കുകയാണ്. രാജ്യത്ത് ഉത്ഭവ സീസണ്‍ ആരംഭിച്ചതോടെ മാര്‍ക്കറ്റിലേക്ക് തകര്‍പ്പന്‍ റീ എന്‍ട്രിക്ക് ശ്രമിക്കുകയാണ് യമഹ.ഇന്ത്യന്‍ മാര്‍ക്കറ്റിലെ അതികായന്‍മാരായ യമഹ തങ്ങളുടെ എറോക്‌സ് 155 എന്ന സ്‌കൂട്ടറിന്റെ മോട്ടോജിപി എഡിഷന്‍ പുറത്തിറക്കിയിരിക്കുകയാണിപ്പോള്‍. എനര്‍ജി ഡ്രിങ്ക് മേഖലയിലെ കരുത്തരായ ബ്രാന്‍ഡായ മോണ്‍സ്റ്റര്‍ എനര്‍ജി യമഹ മോട്ടോജിപി പതിപ്പിന് പുറമെ മറ്റ് നാല് നിറങ്ങളില്‍ കൂടി കമ്പനി യമഹ എറോക്‌സ് 155 സ്‌കൂട്ടര്‍ പുറത്തിറക്കുന്നുണ്ട്.
ഏകദേശം 1,48,300 രൂപ എക്‌സ്‌ഷോറൂം വില വരുന്ന പ്രസ്തുത സ്‌കൂട്ടറിന് വേരിയബിള്‍ വാല്‍വ് ആക്‌ച്വേഷന്‍ (VVA) സാങ്കേതികവിദ്യ ഉള്‍ക്കൊള്ളുന്ന 155 സിസി ലിക്വിഡ്കൂള്‍ഡ്, ഫോര്‍സ്‌ട്രോക്ക്, SOHC, 4 വാള്‍വ് എഞ്ചിനാണ്കരുത്ത് പകരുന്നത്.
ഈ എഞ്ചിന്‍ 8,000 rpmല്‍ 15 bhp മാക്‌സ് പവറും 6,500 rpmല്‍ 13.9 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.
ഇന്ത്യന്‍ നിരത്തുകളില്‍ യുവതീ യുവാക്കളുടെ പ്രിയപ്പെട്ട വാഹനമായി യമഹ എറോക്‌സ് 155നെ മാറ്റാനാണ് കമ്പനി ശ്രമിക്കുന്നത്.ഇ.വി സ്‌കൂട്ടറുകള്‍ കനത്ത മത്സരം കാഴ്ച വെക്കുന്ന ഇരുചക്ര വിപണിയില്‍ തങ്ങള്‍ക്ക് വ്യക്തമായി സാന്നിധ്യം ഉറപ്പിക്കാന്‍ എറോക്‌സ് സഹായിക്കുമെന്നും യമഹ കരുതുന്നു.
Content Highlights:yamaha aerox 155 motogp edition details
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."