മോദിയെ നേരിടാന്‍ സാധിക്കുക രാഹുലിന് മാത്രമെന്ന് ഗെലോട്ട്
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാന്‍ രാഹുല്‍ ഗാന്ധിയെ അവസാന നിമിഷം വരെ നിര്‍ബന്ധിച്ചിരുന്നതായി രാജസ്ഥാന് മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ അശോക് ഗെലോട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വെല്ലുവിളി ഉയര്‍ത്താന്‍ രാഹുല്‍ ഗാന്ധിക്ക് മാത്രമേ സാധിക്കുകയുള്ളൂവെന്നും ഗെലോട്ട് അഭിപ്രായപ്പെട്ടു. പുതിയ കോണ്‍ഗ്രസ് പ്രസിഡന്റായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചുമതലയേറ്റെടുക്കുന്നതിന്റെ തൊട്ടുമുമ്പായി ന്യൂഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗാന്ധി കുടുംബത്തിനു പുറത്തുള്ള ഒരാള്‍ പ്രസിഡന്റാവണമെന്നത് രാഹുലിന്റെ തീരുമാനമായിരുന്നു. മോദിക്കും കേന്ദ്രസര്‍ക്കാരിനും വെല്ലുവിളി ഉയര്‍ത്താന്‍ രാഹുല്‍ ഗാന്ധിക്ക് മാത്രമാണ് സാധിക്കുകയെന്നതിനാല് സ്ഥാനമേറ്റെടുക്കാന്‍ അവസാന നിമിഷം വരെ അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
പുതിയ പ്രസിഡന്റ് ഖാര്‍ഗെയ്ക്ക് ഗെലോട്ട് ആശംസകള്‍ നേര്‍ന്നു. ഇന്ന് പുതിയ തുടക്കമാണെന്നും പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."