ഗവര്‍ണറുടെ കത്തിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍
തിരുവനന്തപുരം: ഗവര്‍ണറുടെ കത്തിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. കേരളത്തില്‍ എന്നല്ല, ഇന്ത്യയില്‍ത്തന്നെ ഇത്തരം സംഭവങ്ങളുണ്ടാകുമോ എന്ന കാര്യ തനിക്കറിയില്ല. അതുകൊണ്ടുതന്നെ എല്ലാവരും ഇക്കാര്യം പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. താന്‍ പരസ്യമായി പറഞ്ഞ കാര്യങ്ങളെല്ലാം മാധ്യമളിലുണ്ടെന്നും ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രിയാണ് മറുപടി നല്‍കേണ്ടതെന്നും മന്ത്രി പറഞ്ഞു. താന്‍ ആ കത്ത് കണ്ടിട്ടില്ല. ഗവര്‍ണറും മുഖ്യമന്ത്രിയും സംസ്ഥാനത്തെ ഭരണഘടന ചമുമതല വഹിക്കുന്നവര്‍ എന്ന നിലയില്‍ നിയമങ്ങള്‍ അനുസരിച്ച് കാര്യങ്ങള്‍ നടത്തുമെന്നും കെ.എന്‍ ബാലഗോപാല്‍ വ്യക്തമാക്കി.
കെ.എന്‍ ബാലഗോപാല്‍ മന്ത്രിയായി തുടരുന്നതിലുള്ള പ്രീതി (പ്ലഷര്‍) പിന്‍വലിക്കുന്നുവെന്നാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിക്കയച്ച കത്തില്‍ പറയുന്നത്. ഗവര്‍ണറെ വിമര്‍ശിച്ചുകൊണ്ടു ബാലഗോപാല്‍ നടത്തിയ പ്രസംഗങ്ങളാണ് ഇതിനു കാരണമായി ചൂണ്ടിക്കാട്ടിയിട്ടുള്ളത്.അതേസമയം, കെഎന്‍ ബാലഗോപാലിനെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി. ഗവര്‍ണര്‍ കത്തില്‍ പരാമര്‍ശിച്ച പ്രസംഗത്തില്‍ ഗവര്‍ണറെ ആക്ഷേപിക്കുന്ന തരത്തില്‍ ഒന്നുമില്ലെന്ന് മുഖ്യമന്ത്രി മറുപടിയില്‍ പറഞ്ഞു. ഇതില്‍ തുടര്‍നടപടി വേണ്ടതില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."