പ്ലസ് വണ്‍ വിദ്യാര്‍ഥി റാഗിങ്ങിനിരയായ സംഭവം; നാല് പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് സസ്പെന്ഷന്
പ്ലസ് വണ്‍ വിദ്യാര്‍ഥി റാഗിങ്ങിനിരയായ സംഭവം; നാല് പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് സസ്പെന്ഷന്
മലപ്പുറം: വളാഞ്ചേരി ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി റാഗിങ്ങിനിരയായ കേസില്‍ നാല് പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് സസ്പെന്ഷന്. ഷര്‍ട്ടിന്റെ ബട്ടണ്‍ ഇട്ടില്ലെന്ന് പറഞ്ഞ് വളാഞ്ചേരി വി.എച്ച്.എസ്.എസ് സ്കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി എ.പി അഭിനവിനെ മര്‍ദ്ദിച്ച കേസിലാണ് നടപടി. ഒരു മാസത്തേക്കാണ് സസ്പെന്ഷന്. തുടര്‍ നടപടി സ്വീകരിക്കാന്‍ സ്കൂള്‍ അധികൃതര്‍ വളാഞ്ചേരി പൊലിസിന് കത്ത് നല്‍കിയിട്ടുണ്ട്. വിദ്യാര്‍ഥിയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളടക്കം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്.
കഴിഞ്ഞ ശനിയാഴ്ച്ചയാണ് കേസിനാസ്പദമായ സംഭവം. തന്നെ റാഗ് ചെയ്യാനെത്തിയ പത്തോളം സീനിയര്‍ വിദ്യാര്‍ഥികള്‍ ഷര്‍ട്ടിന്റെ ബട്ടണ്‍ ഇട്ടില്ലെന്ന് പറഞ്ഞ് വളഞ്ഞിട്ട് മര്‍ദ്ദിച്ചെന്നാണ് അഭിനവ് പൊലിസിനോട് പറഞ്ഞത്. മര്‍ദ്ദനത്തില്‍ സാരമായി പരിക്കേറ്റ വിദ്യാര്‍ഥിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ സ്കൂള്‍ അധികൃതര്‍ക്കും വളാഞ്ചേരി പൊലിസിനും പരാതി നല്‍കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."