HOME
DETAILS

സ്വര്‍ണക്കടത്ത് കേസ്: രാഷ്ട്രീയ ലക്ഷ്യത്തോടെ അല്ല, രഹസ്യ മൊഴി നല്‍കിയത് സ്വന്തം ഇഷ്ടപ്രകാരം; സ്വപ്നയെ പിന്തുണച്ച് ഇ.ഡി

  
backup
October 28 2022 | 06:10 AM

keralam-kerala-gold-smuggling-case-ed111

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്നയെ പിന്തുണച്ച് ഇ.ഡി. ഇ.ഡി സുപ്രിം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. അന്വേഷണം അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചതായി ഇ.ഡി സത്യവാങ്മൂലത്തില്‍ പറയുന്നു. കേസിന്റെ വിചാരണ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റണമെന്നും ഇ.ഡി ആവശ്യപ്പെട്ടു. സ്വപ്‌ന രഹസ്യമൊഴി നല്‍കിയത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും അവരുടെ സ്വപ്‌നയുടെ മൊഴി രാഷ്ട്രീയ ലക്ഷ്യത്തോടെ അല്ലെന്നും സത്യവാങ്മൂലത്തിലുണ്ട്.

അടിസ്ഥാനരഹിത ആരോപണം ഉന്നയിച്ച് കരിവാരിത്തേക്കാനുള്ള നീക്കമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റേതെന്ന് കേരള സര്‍ക്കാര്‍ നേരത്തെ സുപ്രിം കോടതിയില്‍ അറിയിച്ചിരുന്നു. നയതന്ത്രബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസിന്റെ വിചാരണ ബംഗളൂരുവിലേക്ക് മാറ്റണമെന്ന ഇഡിയുടെ ട്രാന്‍സ്ഫര്‍ പെറ്റീഷനുള്ള മറുപടി സത്യവാങ്മൂലത്തിലാണ് ഈ കാര്യം ചൂണ്ടിക്കാണിച്ചത്. ഇഡിയുടെ ആശങ്കകള്‍ ഭാവനാസൃഷ്ടിയാണ്. അന്വേഷണം തടയാന്‍ സംസ്ഥാനസര്‍ക്കാരോ പൊലിസോ ഇടപെട്ടിട്ടില്ല. അന്വേഷണഏജന്‍സികള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കണമെന്നതാണ് സര്‍ക്കാരിന്റെ നയം.

തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വര്‍ണം പിടിച്ച ഉടനെ മുഖ്യമന്ത്രി കാര്യം വിശദീകരിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചു. കേന്ദ്ര ഏജന്‍സികൂടി പങ്കാളികളായ അന്വേഷണമാണ് വേണ്ടതെന്ന് ചൂണ്ടിക്കാട്ടി. എന്‍ഐഎ കേസെടുത്തപ്പോള്‍ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ചും കത്ത് നല്‍കി. ഈ സാഹചര്യത്തില്‍, ഇഡി അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന ആരോപണം നിലനില്‍ക്കില്ല. കേരളത്തില്‍നിന്ന് കേസ് മാറ്റണമെന്ന ഇഡിയുടെ ആവശ്യം നിയമസംവിധാനത്തിന്റെ വിശ്വാസ്യതയെ പ്രതികൂലമായി ബാധിക്കും. സ്വര്‍ണക്കടത്ത് കേസിലെ രണ്ടാംപ്രതി സ്വപ്‌ന സുരേഷ് 12 തവണ മൊഴി നല്‍കിയിട്ടും പറയാത്ത കാര്യങ്ങളാണ് മാധ്യമങ്ങള്‍ക്കും മജിസ്‌ട്രേട്ടിനും മുന്നില്‍ ഉന്നയിച്ചത്. ഇത്തരം ആരോപണങ്ങളുടെയും പത്രവാര്‍ത്തകളുടെയും അടിസ്ഥാനത്തില്‍ വിചാരണ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെടുന്നത് ഗൂഢ ലക്ഷ്യത്തോടെയാണെന്ന് ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വേണു സ്റ്റാന്‍ഡിങ് കൗണ്‍സല്‍ സി കെ ശശി വഴി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago