ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ ശ്രമം; ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കും മുന്‍ഗണന: വിദേശകാര്യമന്ത്രാലയം
ന്യൂഡല്‍ഹി: വിമാനസര്‍വിസുകള്‍ തുടങ്ങിയാലുടന്‍ അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ ഹിന്ദുക്കളെയും സിഖുകാരെയും ഇന്ത്യയിലെത്തിക്കാനായിരിക്കും മുന്‍ഗണനയെന്ന് വിദേശകാര്യമന്ത്രാലയം. താലിബാന് കാബൂള്‍ പിടിച്ചെടുത്ത ശേഷം ആദ്യമായി നടത്തിയ പ്രതികരണത്തിലാണ് മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി മതത്തിന്റെ അടിസ്ഥാനത്തില്‍ മുന്‍ഗണന നല്കുന്ന കാര്യം അറിയിച്ചത്. അഫ്ഗാനിലെ സിഖ്, ഹിന്ദു സമുദായ പ്രതിനിധികളുമായി ആശയവിനിമയം നടത്തുന്നുന്നുണ്ടെന്നും ഇന്ത്യക്കാരുടെ സുരക്ഷയുറപ്പാക്കാനും ഇന്ത്യന്‍ താല്പര്യങ്ങള് സംരക്ഷിക്കാനും നടപടിയുണ്ടാകുമെന്നും അറിയിച്ചു.
അഫ്ഗാനിസ്ഥാനിലെ മാറിയ സാഹചര്യങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്. നാട്ടിലേക്ക് മടങ്ങണമെന്ന താല്പര്യം പല ഇന്ത്യക്കാരും അറിയിച്ചിട്ടുണ്ട്. കാബൂളില്‍ വിമാനസര്‍വിസുകള്‍ നിര്‍ത്തിവച്ചതിനാല്‍ അതിന് സാധിക്കാത്ത സാഹചര്യമാണ്. സര്‍വിസുകള്‍ തുടങ്ങാന്‍ കാത്തിരിക്കുകയാണെന്നും വക്താവ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."