അരൂരില്‍ വ്യത്യസ്തമായ ഒരു മോഷണം; ഭഗവാനെ തൊഴുത് വണങ്ങി പ്രാര്‍ത്ഥന,മൗനമായി അനുവാദം ചോദിക്കല്‍, ശേഷം തിരുവാഭരണം, കിരീടം, സ്വര്‍ണക്കൂട് എന്നിവയുമായി മടക്കം
ആലപ്പുഴ; പുലര്‍ച്ചെ ഒരുമണിയോടെ മുണ്ടും ഷര്‍ട്ടും ധരിച്ച് ഒരു മുഖം മൂടിയുമണിഞ്ഞ് അമ്പലത്തിലെത്തി. ഭഗവാനെ തൊഴുതു വണങ്ങി പ്രാര്‍ത്ഥിച്ചു.മൗനമായി തന്നെ ഭഗവാനോട് അനുവാദവും ചോദിച്ചു.ശേഷം ഭഗവാന്റെ തിരുവാഭരണം, കിരീടം, സ്വര്‍ണക്കൂട് എന്നിവയുമായി മടങ്ങി. അരൂര്‍ പുത്തനങ്ങാടിയില്‍ ശ്രീകുമാര വിലാസം ക്ഷേത്രത്തിലാണ് വ്യത്യസ്തമായ ഒരു മോഷണം നടന്നിരിക്കുന്നത്.
രാവിലെ ക്ഷേത്ര ഭാരവാഹികള്‍ എത്തിയപ്പോള്‍ വാതില്‍ തുറന്ന് കിടക്കുന്നത് കണ്ടാണ് മോഷണം തിരിച്ചറിയുന്നത്. മുണ്ടും ഷര്‍ട്ടും ധരിച്ച് മുഖംമൂടിയുമിട്ട കള്ളന് ഭഗവാനെ തൊഴുത് വണങ്ങുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. തിരുവാഭരണം, കിരീടം, സ്വര്‍ണക്കൂട് എന്നിവ മോഷണം പോയതായി ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു. 10 പവന്റെ സ്വര്‍ണാഭരണങ്ങളാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ശ്രീ കോവില്‍ തകര്‍ത്താണ് കള്ളന് അകത്ത് പ്രവേശിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."