ഐ.എന്‍.എല്ലില്‍ അനുരഞ്ജന ശ്രമങ്ങള്‍ തുടരുന്നു: മുഹമ്മദ് സുലൈമാന്‍
കോഴിക്കോട്: കേരളത്തില്‍ ഐ.എന്‍.എല്ലിലുണ്ടായ ദൗര്‍ഭാഗ്യകരമായ തര്‍ക്കങ്ങളില്‍ അനുരഞ്ജനത്തിനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് അഖിലേന്ത്യാ പ്രസിഡന്റ് പ്രൊഫ. മുഹമ്മദ് സുലൈമാന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
എന്നാല്‍ ഐ.എന്‍.എല്‍ പിളര്‍ന്നു എന്ന വാര്‍ത്ത ശരിയല്ല. അഖിലേന്ത്യാ കമ്മിറ്റി ഒരു പക്ഷം ചേരുന്നു എന്ന ആരോപണവും ശരിയല്ല. കേരളത്തിലെ സംഭവവികാസങ്ങളില്‍ അഖിലേന്ത്യാ കമ്മിറ്റിയില്‍ യാതൊരു അഭിപ്രായ വ്യത്യാസവുമില്ല. പാര്‍ട്ടിക്ക് മന്ത്രിസ്ഥാനം ലഭിച്ചതോടെ പലരും പല ആവശ്യങ്ങളുമായി സമീപിച്ചു. അതു നടക്കാതെപോയപ്പോഴുള്ള മോഹഭംഗമാണ് പ്രശ്‌നങ്ങള്‍ക്കു കാരണം. എന്നാല്‍ ദേശീയ കമ്മിറ്റിയുടേതാണ് പാര്‍ട്ടിയുടെ അവസാന വാക്ക്.
താലിബാന്‍ വിഷയം നയതന്ത്രപരമായി പരിഹരിക്കാന്‍ ഇന്ത്യ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ രണ്ടു ദിവസമായി കേരളത്തിലുള്ള മുഹമ്മദ് സുലൈമാന്‍ അനുരഞ്ജന നീക്കങ്ങളുടെ ഭാഗമായി നടന്ന ചര്‍ച്ചകളില്‍ പങ്കെടുത്തു. കാസിം ഇരിക്കൂരിനൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവിലും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."