HOME
DETAILS

ഹിന്ദുത്വ രാഷ്ട്രീയത്തിൽ മത്സരിക്കുന്ന എ.എ.പി

  
backup
October 29 2022 | 00:10 AM

aap-todays-2022-oct-29

മുഹമ്മദ് അസീം


പ്രായോഗിക രാഷ്ട്രീയത്തിനുള്ള ഏറ്റവും വലിയ വെല്ലുവിളി ആശയാദർശങ്ങളാണ്. ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇതിനുദാഹരണം കാണിക്കാൻ ആം ആദ്മിയോളം പോന്ന മറ്റൊരു കക്ഷിയില്ലെന്നു വേണമെങ്കിൽ പറയാം. അഴിമതി ചൂഴ്ന്നുനിൽക്കുന്ന രാഷ്ട്രീയവ്യവസ്ഥക്കുള്ള ആശയാദർശബദലെന്നു സ്വയം വിശേഷിപ്പിച്ചുകൊണ്ട് ഇന്ത്യൻ രാഷ്ട്രീയത്തിലേക്കു പ്രവേശിച്ച ആം ആദ്മി മന്ദം മന്ദമെങ്കിലും ദൃഢചിത്തതയോടെ ഭൂരിപക്ഷ രാഷ്ട്രീയത്തിലേക്കു നീങ്ങുന്നതാണ് നാം ഇപ്പോൾ കാണുന്നത്. ഇന്ത്യൻ കറൻസികളിൽ ലക്ഷ്മീദേവിയുടേയും ഗണപതി ഭഗവാന്റേയും ചിത്രങ്ങൾ ഉൾപ്പെടുത്തണമെന്ന കെജ്‌രിവാളിന്റെ ആവശ്യത്തെ തീവ്ര ഹിന്ദുത്വരെ ഒതുക്കാനുള്ള രാഷ്ട്രീയപ്രകടനമായി മാത്രം കണ്ട് നിസ്സാരവത്കരിക്കുന്നത് തികഞ്ഞ നിഷ്‌കളങ്കതയാവും. അടുത്ത കാലത്തായുള്ള ആം ആദ്മിയുടെ പ്രസ്താവനകളും നിലപാടുകളുമെല്ലാം വ്യക്തമാക്കുന്നത് വോട്ടുരാഷ്ട്രീയത്തിനായി പുരോഗമന നിലപാടുകളെ ബലികഴിക്കുന്ന പ്രവണതയാണ്.


കഴിഞ്ഞ രണ്ടു വർഷങ്ങളിലായി ബി.ജെ.പിയെ കവച്ചുവയ്ക്കുന്ന രീതിയിലുള്ള ഹിന്ദുത്വ നിലപാടുകളാണ് ഈ രാഷ്ട്രീയകക്ഷിയിൽ നിന്നുണ്ടാകുന്നത്. ആം ആദ്മിയുടെ ഇത്തരം നിലപാടുകൾ ആദ്യം പ്രകടമാകുന്നത് പൗരത്വഭേദഗതി വിഷയത്തിൽ ഇവർ സ്വീകരിച്ച അവ്യക്ത നിലപാടുകളിലാണ്. ശേഷം, ഡൽഹി അസംബ്ലി തെരഞ്ഞെടുപ്പു സമയത്തു ഷഹീൻ ബാഗിൽ നടന്ന സമരത്തെ ബി.ജെ.പി വലിയ വർഗീയ വിഷയമാക്കിയപ്പോഴും ആം ആദ്മി തികഞ്ഞ മൗനം പാലിച്ചു. എന്നിട്ടും, പൗരത്വഭേദഗതി സമരത്തിൽ സമരക്കാർക്കൊപ്പം നിന്ന കോൺഗ്രസിനെ മറന്നുകൊണ്ട് ഭൂരിഭാഗം മുസ്‌ലിംകളും ആം ആദ്മിക്കു വോട്ടുചെയ്തു. എന്നാൽ 2020ലെ തെരഞ്ഞെടുപ്പിനു തൊട്ടുപിന്നാലെ നടന്ന ഡൽഹി കലാപത്തിൽ തങ്ങൾ മുസ്‌ലിം പക്ഷം ചേർന്നു എന്നു തോന്നാതിരിക്കാനായാവണം വളരേ തുച്ഛമായ കാര്യങ്ങൾ മാത്രമാണ് ആം ആദ്മിയുടെ ഭാഗത്തുനിന്നുണ്ടായത്. വടക്കുകിഴക്കൻ ഡൽഹി കത്തിയെരിയുമ്പോൾ കലാപ ബാധിത പ്രദേശത്തു പ്രവർത്തനങ്ങൾ നടത്തേണ്ടിയിരുന്ന കെജ്‌രിവാൾ തന്റെ എം.എൽ.എമാരേയും കൂട്ടി രാജ്ഘട്ടിൽ മൗനപ്രാർഥന നടത്തുന്നതാണ് വാർത്തകളിൽ കണ്ടത്. ഇതിനു തൊട്ടുപിന്നാലെ കശ്മിരിന്റെ പ്രത്യേക ഭരണഘടനാ പദവി റദ്ദാക്കിക്കൊണ്ടുള്ള നടപടിയുണ്ടായപ്പോൾ ദേശീയതാവാദമുന്നയിച്ചുകൊണ്ട് ആം ആദ്മി ഇതിനെ അനുകൂലിച്ചു. മറ്റു പല പ്രതിപക്ഷ പാർട്ടികളും ഈ നടപടിക്കെതിരേ ശക്തമായി പ്രതികരിച്ചപ്പോൾ ആം ആദ്മി ഇതിനെ വ്യക്തമായിത്തന്നെ അംഗീകരിച്ചു. റോഹിംഗ്യൻ വിരുദ്ധതയിൽ ആരാണ് മുന്നിൽ എന്നതിൽ ബി.ജെ.പിയുമായി മത്സരബുദ്ധിയോടെ ഏറ്റുമുട്ടുകയാണ് എ.എ.പി. അതിഷിയെപ്പോലുള്ള എ.എ.പി നേതാക്കൾ റോഹിംഗ്യൻ വിഷയത്തിൽ 'ദേശസുരക്ഷാ വാദം' ഉന്നയിച്ചപ്പോൾ തന്നെ ഇതിലെ വിഷലിപ്തതയെക്കുറിച്ച് സമൂഹത്തിന് ഏകദേശ ധാരണ ലഭിച്ചിട്ടുണ്ട്.


ഈയടുത്തിടെ ബിൽക്കീസ് ബാനു കേസിലെ പ്രതികളെ വെറുതെവിട്ടപ്പോഴും അപകടകരമായ മൗനം പാലിച്ച ആം ആദ്മി എല്ലാ പുരോഗമനങ്ങളും പുറകിൽ ഉപേക്ഷിച്ച് പൂർണമായും ഹിന്ദുത്വ പാളയത്തിലേക്ക് ചേക്കേറി എന്നു വേണം അനുമാനിക്കാൻ. ഗുജറാത്തിൽ നിലയുറപ്പിക്കാൻ ശ്രമിക്കുന്ന എ.എ.പിയുടെ ഒരൊറ്റ പ്രാദേശിക നേതാവു പോലും ഈ വിഷയത്തെ സംബന്ധിച്ച് പ്രതികരിക്കാൻ തയാറായില്ല. എ.എ.പി വിദ്യാസമ്പന്നരുടെ പാർട്ടിയാണെന്നാണ് കെജ്‌രിവാൾ നിരന്തരം വാദിക്കുന്നത്. ഒരു ഇരക്ക് സുരക്ഷയും നീതിയും നിഷേധിക്കപ്പെടുമ്പോൾ ധാർമിക നിലപാടെടുക്കാൻ സാധിക്കുന്നില്ലെങ്കിൽ വിദ്യാഭ്യാസം കൊണ്ടെന്ത് പ്രയോജനമാണുള്ളത്?


തുടക്കം മുതലേ തന്റെ ആത്മീയതയെ പ്രകടമായി തന്നെ പ്രദർശിപ്പിച്ച വ്യക്തിയായിരുന്നു അരവിന്ദ് കെജ്‌രിവാൾ. എന്നാലിപ്പോൾ ഇതിനെ ഭൂരിപക്ഷ ഹിന്ദുത്വതയും ജനാധിപത്യവുമായൊക്കെ കൂട്ടിക്കലർത്തി ദേശീയരാഷ്ട്രീയത്തിൽ തന്റെ സ്ഥാനം നിർണയിക്കുന്നതിനായുള്ള ശ്രമകരമായ യത്‌നത്തിലാണ് ഇദ്ദേഹം. 2019നു ശേഷം എ.എ.പിയെ നവ കോൺഗ്രസ് എന്ന പദവിയിൽ പ്രതിഷ്ഠിക്കുക എന്നതായിരുന്നു ആം ആദ്മിയുടെ ലക്ഷ്യം. എന്നാലതിനു കാര്യമായ രാഷ്ട്രീയ പ്രയോജനമില്ലെന്നു കണ്ടപ്പോൾ ഹിന്ദുത്വനിലപാടുകൾ ഉപയോഗിച്ചുകൊണ്ട് രാഷ്ട്രീയനേട്ടമുണ്ടാക്കാനാണ് നിലവിലെ ശ്രമം. ഭൂരിപക്ഷം കേൾക്കാനിഷ്ടപ്പെടുന്നത് പറയാനും അവർക്കിഷ്ടമില്ലാത്തിടത്ത് മൗനം പാലിക്കാനുമുള്ള കുശാഗ്ര കലയിൽ കെജ്‌രിവാൾ എന്ന രാഷ്ട്രീയക്കാരൻ വൈദഗ്ദ്ധ്യം തെളിയിച്ചിരിക്കയാണ്. അതുകൊണ്ടുതന്നെ, ഇദ്ദേഹം രാമക്ഷേത്രത്തെ കുറിച്ചു വാചാലനാവുകയും റോഹിംഗ്യകൾക്കെതിരേ വംശീയ വിദ്വേഷം പ്രചരിപ്പിക്കുകയും കശ്മിരിന്റെ ഭരണഘടനാ പദവി നീക്കുന്നതിനെ അനുകൂലിക്കുകയും ചെയ്യും. ബിൽകീസ് ബാനു കേസിലും കലാപ വിഷയങ്ങളിലും മറ്റു ന്യൂനപക്ഷ വിദ്വേഷപ്രചാരണങ്ങൾക്കെതിരേ മൗനം പാലിക്കുകയും ചെയ്യും.


കോൺഗ്രസിലെയും ബി.ജെ.പിയിലേയും ഹിന്ദുത്വ മിതവാദികൾക്ക് 'കുറ്റബോധരഹിത ഹിന്ദുത്വ'ത്തിനായുള്ള ഇടം ഒരുക്കുകയാണ് കെജ്‌രിവാൾ. ബി.ജെ.പിയുടെ മുദ്രയായ ഹിന്ദുത്വയിൽ നിന്ന് ഇതിനുള്ള വ്യത്യാസം എന്നത് തീവ്രമായ വാഗ്‌ദ്ധോരണങ്ങളിലുടനീളം പ്രത്യക്ഷ മുസ്‌ലിം വിരുദ്ധത വിളമ്പുന്നില്ലെന്നതു മാത്രമാണ്. ഇപ്പോഴും ബി.ജെ.പിയെ പ്രത്യയശാസ്ത്രപരമായി നേരിടാനുള്ള ശ്രമങ്ങളാണ് കോൺഗ്രസിൽ നിന്നുണ്ടാവുന്നത്. എന്നാൽ ഇവർക്കെല്ലാം ബദലായി വരാൻ ശ്രമിക്കുന്ന ആം ആദ്മി പ്രത്യയശാസ്ത്ര ശങ്കയിലാണ്. കോൺഗ്രസും മറ്റു ബി.ജെ.പി വിമർശകരും മുന്നോട്ടുവയ്ക്കുന്ന ഇന്ത്യൻ സങ്കൽപ്പത്തിനു കെജ് രിവാൾ യാതൊരു മൂല്യവും കൽപ്പിക്കുന്നില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി ചെയ്യുന്ന പോലെ 'നവ ഭാരത' സങ്കൽപ്പത്തെ വിൽപ്പനക്കുവച്ചിരിക്കയാണ് അദ്ദേഹം.


ഇന്ത്യയുടെ ആശയാദർശ മൂല്യങ്ങളെക്കുറിച്ചോ അതിന്റെ വളർച്ചയെക്കുറിച്ചോ യാതൊരു ധാരണയുമില്ലാതെ പുത്തൻ പ്രായോഗികരാഷ്ട്രീയക്കാരെ പോലെയാണ് ആം ആദ്മിയും പെരുമാറുന്നത്. ധർമവും നീതിയുമെല്ലാം പഴക്കം ചെന്ന വിരസതകളാണ്. ഇവർ സംസാരിക്കുന്നതും മനസ്സിലാക്കുന്നതും വോട്ടുകളുടെ രാഷ്ട്രീയം മാത്രമാണ്. എ.എ.പിയുടെ ഈ വിലകുറഞ്ഞ ഹിന്ദുത്വ രാഷ്ട്രീയ നാടകം ബി.ജെ.പിക്കെതിരിൽ അവരെ എവിടെ വരെ എത്തിക്കുമെന്ന് കാത്തിരുന്നുതന്നെ കാണേണ്ടതുണ്ട്. എന്നിരുന്നാൽ തന്നെയും കെജ് രിവാൾ സ്വീകരിച്ചിരിക്കുന്നത് വോട്ടിനു വേണ്ടിയുള്ള ബഹുഭൂരിപക്ഷ രാഷ്ട്രീയമാണെന്നതു വ്യക്തമാണ്.

(മുതിർന്ന മാധ്യമപ്രവർത്തകനായ ലേഖകൻ എൻ.ഡി.ടി.വിയിൽ എഴുതിയത്)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago