എക്‌സില്‍ 'ക്ലിക്ക്‌ബൈറ്റ്' പരസ്യങ്ങള്‍; വിമര്‍ശനവുമായി ഉപഭോക്താക്കള്‍
വാഷിങ്ടണ്‍: ശതകോടീശ്വരനായ ഇലോണ്‍ മസ്‌ക് എക്‌സിനെ (ട്വിറ്റര്‍) ഏറ്റെടുത്തതിന് ശേഷം ഉപഭോക്താക്കളുടെ ഭാഗത്ത് നിന്നും മറ്റൊരു എതിര്‍പ്പ് കൂടി രംഗത്ത് വരികയാണ്. ഉപഭോക്താക്കള്‍ക്ക് ശല്യമാകുന്ന തരത്തില്‍ പ്രത്യക്ഷപ്പെടുന്ന 'ക്ലിക്ക്‌ബൈറ്റ്' പരസ്യങ്ങളാണ് ഇപ്പോള്‍ എക്‌സിലെ ഉപഭോക്താക്കള്‍ക്ക് തലവേദന സൃഷ്ടിക്കുന്നത്. ടെക്ക് വെബ്്‌സൈറ്റായ മാഷബിളാണ് ഉപഭോക്താക്കളുടെ ഫീഡില്‍ പ്രത്യക്ഷപ്പെടുന്ന തരത്തിലുള്ള പോപ്പ് അപ്പ് മെസേജ് എക്‌സില്‍ പ്രത്യക്ഷപ്പെടുന്നതായി റിപ്പോര്‍ട്ട് ചെയ്തത്.
ലൈക്ക് ചെയ്യാനോ, റീട്വീറ്റ് ചെയ്യാനോ സാധിക്കാത്ത തരത്തിലുള്ള ഈ പരസ്യങ്ങള്‍ പബ്ലിഷ് ചെയ്തത് ആരാണ് എന്ന് പോലും എക്‌സ് ഉപഭോക്താക്കളോട് വെളിപ്പെടുത്തുന്നില്ല. എക്‌സിന്റെ മൊബൈല്‍ ആപ്ലിളിക്കേഷന്‍ ഉപയോഗിക്കുന്ന ഉപഭോക്താക്കളുടെ ഫീഡിലാണ ് ഇത്തരം സ്പാം മെസേജുകള്‍ വരുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
Content Highlights:elon musks x starts showing clickbiet ads
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."