HOME
DETAILS

അസാധാരണൻ

  
backup
October 30 2022 | 02:10 AM

aravind-kejriwal-vyakthi-vicharam


ഇന്ത്യൻ കറൻസിയിൽ ഗാന്ധിജിയെക്കൊണ്ടെന്താ പ്രയോജനം? പകരം ലക്ഷ്മീദേവിയാണെങ്കിൽ ഐശ്വര്യമുണ്ട്. ഗണപതി വിഘ്‌നങ്ങൾ തടയും... ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ പച്ചപിടിക്കാൻ നേർവഴികൾ നിർദേശിക്കുകയാണ് ഖൊരഗ്പൂർ ഐ.ഐ.ടിയിൽനിന്ന് മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദവും ഐ.ആർ.എസും നേടിയ അരവിന്ദ് കെജ്‌രിവാൾ. മുസ്‌ലിം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയിൽ അങ്ങനെ ചെയ്തിരിക്കുന്നുവെന്നുകൂടി പറഞ്ഞുവയ്ക്കുന്നു. ഇന്തോനേഷ്യൻ കറൻസിയുടെ ഗതിയെന്ത് എന്നു ചോദിക്കരുത്. ഗുജറാത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് കേന്ദ്ര സർക്കാരിനോട് ഈ അഭ്യർഥനയെന്നോർക്കുക. അതും ആർ.എസ്.എസിനെയും പിന്തള്ളി ഒരേറ് മുന്നിലേക്ക്. ബി.ജെ.പിക്കെതിരേ പ്രതിപക്ഷ ഐക്യനിരക്കു ശ്രമിക്കുന്ന നിധീഷ്‌കുമാറും സംഘവും ആദ്യം സന്ദർശിച്ച നേതാവാണ് കെജ്‌രിവാൾ. രാഹുൽ ഗാന്ധി പ്രതിപക്ഷനിരയുടെ നേതാവാകരുതെന്ന് ആഗ്രഹിക്കുന്ന കേരളത്തിലെ ഇടതുപക്ഷക്കാരും വലിയ പ്രതീക്ഷയിലാണ് ഈ കെജ്‌രിയിൽ.


ബി.ജെ.പിയുടെ ബി ടീമാണ് ആപ് എന്നു കോൺഗ്രസുകാരും കോൺഗ്രസിന് വോട്ട് ചെയ്യുന്നത് പരോക്ഷമായി ബി.ജെ.പിയെ സഹായിക്കുകയാണെന്ന് ആപും പറയുന്നുണ്ട്. ബി.ജെ.പിയുമായി രാഷ്ട്രീയസഖ്യം ഉണ്ടാക്കാത്ത രണ്ടു പാർട്ടികളാണ് ആപും കോൺഗ്രസും. ബാക്കിയെല്ലാം ബി.ജെ.പിയുമായോ പ്രാഗ്‌രൂപമായ ജനസംഘവുമായോ സഖ്യം ഉണ്ടാക്കിയവരാണ്.
രാഷ്ട്രീയതന്ത്രങ്ങൾ കെജ്‌രിവാളിൽനിന്ന് പഠിക്കണം. 2013ൽ ഡൽഹിയിൽ 28 സീറ്റ് കിട്ടിയ കെജ്‌രിവാൾ കോൺഗ്രസിന്റെ സഹായത്തോടെ മുഖ്യമന്ത്രിയായെങ്കിലും അടുത്ത തെരഞ്ഞെടുപ്പിലേക്കുള്ള തന്ത്രങ്ങൾ മെനയുകയായിരുന്നു. ഡൽഹിയിൽ അഴിമതിക്കെതിരായ ജൻലോക്പാൽ ബിൽ കൊണ്ടുവരികയും അതു പാസാക്കുന്നതിന് കോൺഗ്രസും ബി.ജെ.പിയും എതിരു നിൽക്കുകയാണെന്ന പ്രചാരണം നടത്തുകയും ചെയ്താണ് 2015ൽ തെരഞ്ഞെടുപ്പിലേക്കു നീങ്ങിയത്. ഫലമോ കോൺഗ്രസ് പൂജ്യം. ബി.ജെ.പി 3. ആപ് 67.


2020ലെ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് കാലത്താണ് പൗരത്വ നിയമ ഭേദഗതിക്കെതിരേ ഷഹീൻബാഗ് സമരം നടന്നത്. അതിന് തൊട്ടുമുമ്പ് തലസ്ഥാന നഗരിയിൽ മുസ്‌ലിംകൾക്കെതിരായി സംഘ്പരിവാർ കലാപവുമുണ്ടായി. സ്വാഭാവികമായും ഡൽഹി തെരഞ്ഞെടുപ്പിനെ മുന്നിൽക്കണ്ടാണ് ഇതുരണ്ടും ബി.ജെ.പി ആസൂത്രണം ചെയ്തത്. ഏതു കക്ഷിക്കായാലും ഇവ രണ്ടിനോടും പ്രതികരിക്കാതെ വയ്യ. അത് ബി.ജെ.പിക്കെതിരാവുകയും ചെയ്യും. പ്രതികരണത്തെ ഹിന്ദുവിരുദ്ധമായി വ്യാഖ്യാനിച്ച് നേട്ടം കൊയ്യാമെന്ന ഉത്തർപ്രദേശിലടക്കം പലേടത്തും വിജയകരമായി പ്രയോഗിച്ച തന്ത്രമായിരുന്നു ഡൽഹിയിലും ഉപയോഗിച്ചത്. കെജ്‌രിവാൾ ആ കുഴിയിൽ വീണില്ല. ഷഹീൻബാഗ് സമരത്തെ കുറിച്ച് അദ്ദേഹം വാചാലനായില്ല. കലാപത്തിലെ ഇരകളെ തേടി ചെന്നതുമില്ല. പകരം വിദ്യാഭ്യാസത്തെയും ആരോഗ്യത്തെയും കുടിവെള്ളത്തെയും നിരത്തുകളെയും കുറിച്ച് സംസാരിച്ചു. ഇപ്പോഴിതാ പഞ്ചാബിലേക്ക് ആപിന്റെ ഭരണം നീണ്ടിരിക്കുന്നു. ഉടൻതന്നെ തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തിലേക്കും ഹിമാചൽപ്രദേശിലേക്കും ആപിന്റെ ശ്രദ്ധ പടർന്നിരിക്കുന്നു.


നരേന്ദ്രമോദി അധികാരത്തിൽ വരുന്ന 2014നു തൊട്ടുമുമ്പെ ഡൽഹി കേന്ദ്രീകരിച്ച് ശക്തിപ്പെട്ട അഴിമതിവിരുദ്ധ പോരാട്ടത്തിന്റെ വേര് ആർ.എസ്.എസിന്റെ ബുദ്ധിജീവി സംഘടനയായ വിവേകാനന്ദ ഇന്റർനാഷനലിലാണ്. ലോക്പാൽ നിയമത്തിന്റെ പേരിലാണ് ഗാന്ധിയനെന്ന് വിളിപ്പേരുള്ള അണ്ണാ ഹസാരെയുടെ ഉണ്ണാവ്രതമടക്കമുള്ള സമരങ്ങൾ അരങ്ങേറിയത്. കിരൺ ബേദിയും കെജ്‌രിവാളും പ്രശാന്ത് ഭൂഷണുമെല്ലാം ഹസാരെയുടെ സമരത്തിന്റെ സംഘാടകരായിരുന്നു. കെജ്‌രിവാളും സിസോദിയയും പ്രശാന്ത് ഭൂഷണും ചേർന്ന് ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തനം തുടങ്ങിയിട്ട് നാളുകളേറെയായിരുന്നു. പരിവർത്തൻ, കബീർ പ്രസ്ഥാനങ്ങളിലൂടെ പൊതുവിതരണത്തിലെയും വികസന പ്രവർത്തനങ്ങളിലെയും അഴിമതി ഇല്ലാതാക്കുന്നതിനുള്ള യത്നങ്ങളായാണ് ഇതിനെ നാട്ടുകാർ കണ്ടത്. ഇതിന് കക്ഷിരാഷ്ട്രീയത്തിന്റെ ചോദനയുണ്ടായിരുന്നുവെന്ന് അധികമാരും തിരിച്ചറിഞ്ഞില്ല.


ബി.ജെ.പിയുടെ ഏതാണ്ടെല്ലാ അജൻഡയ്ക്കും ആപ് അനുകൂലമാണ്. കശ്മിരിന്റെ പദവി, എൻ.ഐ.എയുടെ കടന്നുകയറ്റം, സി.എ.എ, രാമക്ഷേത്രം... പഞ്ചാബിലെ ഹിന്ദുക്കളെ ഉണർത്തിയാണ് ആപ് വിജയം പിടിച്ചുവാങ്ങിയത്. പഞ്ചാബിൽ കോൺഗ്രസിനെ പരാജയപ്പെടുത്തുകയാണ് രാഷ്ട്രീയം എന്ന് ബി.ജെ.പി തിരിച്ചറിഞ്ഞതും ആപിന് തുണയായി. കേരളത്തിൽ ഇടതിന് തുണയായതുപോലെ. രാജ്യസ്‌നേഹമെന്ന തുരുപ്പുചീട്ടിലും ആപിനെ ബി.ജെ.പിക്ക് തോൽപ്പിക്കാനാവില്ല. ഡൽഹിയിൽ കെജ്‌രിവാൾ സർക്കാർ ആവിഷ്‌കരിച്ച ഹാപ്പിനസ് കരിക്കുലത്തിലെ പ്രധാന ഘടകങ്ങളിലൊന്ന് രാജ്യസ്‌നേഹമാണ്. ബഹുഭൂരിപക്ഷം വരുന്ന ജനതയുടെ വിശ്വാസ സാംസ്‌കാരിക മുദ്രകളെ ബി.ജെ.പിക്ക് വിട്ടുകൊടുക്കേണ്ടതില്ലെന്ന ആപിന്റെ തീരുമാനത്തിലും ബി.ജെ.പിയെ വീഴ്ത്തുന്ന തന്ത്രമുണ്ട്.


കെജ്‌രിയെ ആരു തടയാൻ? മെഗ്‌സാസെ അവാർഡ് അദ്ദേഹത്തിനു കിട്ടി. സത്യേന്ദ്ര ദുബെ അവാർഡും. സി.എൻ.എൻ, ഐ.ബി.എൻ അടക്കം പലരും കെജ്‌രിയുടെ സ്വാധീനത്തെ അളന്ന് പുരസ്‌കരിച്ചിട്ടുണ്ട്. 'An insiginifant man' എന്ന സിനിമയും കെജ്‌രിവാളിന്റെ ജീവിതത്തെ അടിസ്ഥാനമാക്കി പുറത്തിറങ്ങി. അഴിമതിക്കാരായ നേതാക്കളുടെ പട്ടിക പുറത്തിറക്കിയത് കെജ്‌രിക്ക് തിരിച്ചടിയായി. നിതിൻ ഗഡ്കരി, കപിൽ സിബൽ, മജീതിയ, ബികാറാംസിങ്, അരുൺ ജയ്റ്റ്‌ലി എന്നിവരോടെല്ലാം മാപ്പു പറഞ്ഞാണ് കെജ്‌രിവാൾ തടിയൂരിയത്. ബിഹാറികളെ അപമാനിച്ചുവെന്ന് ആക്ഷേപിച്ചും കെജ്‌രിക്കെതിരേ കേസ് വന്നു.
കേന്ദ്ര സർക്കാരിന് കൂടുതൽ അധികാരമുള്ള ഡൽഹിയിൽ ലഫ്റ്റനന്റ് ഗവർണറുമായി ഊക്കൻ ഇടച്ചിലിലായിരുന്നെങ്കിലും ഇപ്പോൾ വെടിനിർത്തലിലാണ്. മദ്യനയവുമായി ബന്ധപ്പെട്ട് സി.ബി.ഐ കേസെടുത്തിട്ടുണ്ട്. 2024ൽ വരാണസിയിൽ മോദിയെ നേരിട്ട് രണ്ടാം സ്ഥാനത്തെത്തിയ കെജ് രിയുടെ പോക്ക് എങ്ങോട്ടാണെന്ന് കൃത്യം, വ്യക്തം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago