HOME
DETAILS
MAL
'അഫ്ഗാന് മണ്ണില്‍ ഇന്ത്യക്കെതിരായ പ്രവര്‍ത്തനം അനുവദിക്കില്ല'
backup
August 18 2021 | 04:08 AM
ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാന്റെ മണ്ണില്‍ നിന്ന് ഇന്ത്യയടക്കം ഒരു രാജ്യത്തിനുമെതിരേ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്നും അഫ്ഗാനിലെ ഇന്ത്യയുടെ വികസന പദ്ധതികള്‍ തടസപ്പെടുത്തില്ലെന്നും താലിബാന്. പാക് ചാനലിന് നല്കിയ അഭിമുഖത്തില്‍ ഖത്തറിലെ താലിബാന് വക്താവ് സുഹൈല്‍ ഷഹീനാണ് ഇക്കാര്യം അറിയിച്ചത്. അഫ്ഗാന്റെ പുനര്‍നിര്‍മാണം, അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ തുടങ്ങിയവയ്ക്ക് ഇന്ത്യയെ സ്വാഗതം ചെയ്യും.
അഫ്ഗാനില്‍ റോഡ് അടക്കം നിരവധി നിര്‍മാണ പദ്ധതികള്‍ ഇന്ത്യ നടത്തുന്നുണ്ട്. ഇന്ത്യക്ക് താല്പര്യമുണ്ടെങ്കില് അത് തുടരാം. മറ്റു രാജ്യങ്ങളുടെ സൈനിക പ്രവര്‍ത്തനമോ സൈനിക താല്പര്യം അഫ്ഗാന് മണ്ണിലൂടെ നടപ്പാക്കാനോ അനുവദിക്കില്ലെന്നും ഷഹീന് വ്യക്തമാക്കി. കാബൂളിലെ പാര്‍ലമെന്റ് കെട്ടിടം, സല്‍മാ ഡാം തുടങ്ങിയവയടക്കം അഫ്ഗാനിലെ 34 പ്രവിശ്യകളില്‍ മൂന്ന് ബില്യണ്‍ യു.എസ് ഡോളറിന്റെ പദ്ധതികളാണ് ഇന്ത്യക്കുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."