HOME
DETAILS
MAL
സ്ത്രീധനം വാങ്ങിയാല്‍ എന്‍.സി.പിയില്‍ അംഗത്വമില്ല
backup
August 18 2021 | 04:08 AM
പാര്‍ട്ടിക്ക് ഏഴിന പെരുമാറ്റച്ചട്ടം
തിരുവനന്തപുരം: എന്‍.സി.പിക്ക് ഏഴിന പെരുമാറ്റച്ചട്ടം രൂപീകരിക്കാന്‍ ഇന്നലെ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. രാഷ്ട്രീയേതര ക്രിമിനല്‍ കേസുകളില്‍ പ്രതികളായി ശിക്ഷിക്കപ്പെട്ടവര്‍ക്ക് അംഗത്വം നല്‍കില്ല.
ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായവര്‍, സ്ത്രീധനം വാങ്ങുകയോ, കൊടുക്കുകയോ ചെയ്യുന്നവരേയും അംഗത്വത്തില്‍ പരിഗണിക്കില്ല. മതസ്പര്‍ധ വളര്‍ത്തുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായവര്‍ സാമ്പത്തിക തട്ടിപ്പു കേസുകളില്‍ ശിക്ഷിക്കപ്പെട്ടവര്‍, മയക്കുമരുന്നുള്‍പ്പെടെയുള്ള നിരോധിത വസ്തുക്കളുടെ വില്‍പ്പനയിലും ഉപയോഗത്തിലും ഏര്‍പ്പെട്ടിരിക്കുന്നവര്‍, സ്ത്രീപീഡനം, പോക്‌സോ കേസുകള്‍ എന്നിവയില്‍ ഉള്‍പ്പെടുന്നവരേയും അംഗത്വത്തിലേക്ക് പരിഗണിക്കേണ്ടന്ന് തീരുമാനിച്ചു.
സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.ആര്‍ രാജന്‍ അവതരിപ്പിച്ച പെരുമാറ്റച്ചട്ടം യോഗം അംഗീകരിച്ചു.
എന്‍.സി.പി പഞ്ചായത്തു മണ്ഡലം കമ്മിറ്റികള്‍ ഒക്ടോബര്‍ അവസാനത്തോടെ രൂപീകരിക്കാനും പാര്‍ട്ടി സംസ്ഥാനാധ്യക്ഷന്‍ പി.സി ചാക്കോയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. പഞ്ചായത്തുകള്‍ തോറും സ്വാശ്രയ സംഘങ്ങള്‍ ആരംഭിക്കും.
മന്ത്രി എ.കെ ശശീന്ദ്രന്‍, അഖിലേന്ത്യാ ജനറല്‍ സെകട്ടറി ടി.പി പീതാംബരന്‍, ജനറല്‍ സെക്രട്ടറി കെ.ആര്‍ രാജന്‍, എം.ആലിക്കോയ, എന്‍.എ മുഹമദ് കുട്ടി, രാജന്‍, ലതികാ സുഭാഷ്, മാത്യൂസ് ജോര്‍ജ്, വി.ജി രവീന്ദ്രന്‍, റസാഖ് മൗലവി തുടങ്ങിയവര്‍ പങ്കെടുത്തു.
എന്‍.സി.പി
സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നു
രാഷ്ട്രവാദി യൂട്യൂബ് ചാനല്‍ ശരദ്പവാര്‍ ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: എന്‍.സി.പിയുടെ കേരള ഘടകം സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നു. അനൗദ്യോഗികമായി സോഷ്യല്‍ മീഡിയയിലും മറ്റും പാര്‍ട്ടിയുടെ പേരില്‍ വാര്‍ത്തകളും പോസ്റ്ററുകളും പ്രചരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.
യൂ ട്യൂബ് ചാനലായ 'രാഷ്ട്രവാദി' ടി.വിയുടെ ഉദ്ഘാടനം ദേശീയ അധ്യക്ഷന്‍ ശരദ്പവാര്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു.
ഫേസ്ബുക്ക് പേജായ 'എന്‍.സി.പി കേരള'യുടെ ഉദ്ഘാടനം സംസ്ഥാന അധ്യക്ഷന്‍ പി.സി.ചാക്കോയും നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."