HOME
DETAILS

നിയമനത്തട്ടിപ്പ് കേസില്‍ പറഞ്ഞതെല്ലാം കള്ളം'; അഖില്‍ മാത്യുവിന് പണം നല്‍കിയിട്ടില്ലെന്ന് ഹരിദാസന്‍

  
backup
October 09 2023 | 16:10 PM

everything-said-in-the-recruitment-fraud-case-is-a-lie

നിയമനത്തട്ടിപ്പ് കേസില്‍ പറഞ്ഞതെല്ലാം കള്ളം'; അഖില്‍ മാത്യുവിന് പണം നല്‍കിയിട്ടില്ലെന്ന് ഹരിദാസന്‍

തിരുവനന്തപുരം: നിയമനത്തട്ടിപ്പ് കേസില്‍ പറഞ്ഞതെല്ലാം നുണയെന്ന് പരാതിക്കാരന്‍ ഹരിദാസന്‍. പ്രതി അഖില്‍ സജീവന്റെ പേര് പറഞ്ഞത് ബാസിത് ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞിട്ടാണെന്നും ഹരിദാസന്‍ പറഞ്ഞു. രഹസ്യമൊഴി രേഖപ്പെടുത്താനാണ് കന്റോണ്‍മെന്റ് പൊലീസിന്റെ തീരുമാനം. കന്റോണ്‍മെന്റ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഹരിദാസനെ നാളെയും വിശദമായി ചോദ്യം ചെയ്യും. ആരോഗ്യമന്ത്രിയുടെ പിഎക്ക് പണം നല്‍കിയിട്ടില്ല. സെക്രട്ടേറിയറ്റ് പരിസരത്ത് വെച്ച് ആര്‍ക്കും പണം നല്‍കിയിട്ടില്ലെന്നും ഹരിദാസന്‍ പറഞ്ഞു.

ഇന്ന് രാവിലെയാണ് ഹരിദാസന്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായത്. നേരത്തെ പണം നല്‍കിയ ആളെ ഓര്‍മയില്ലെന്നായിരുന്നു മൊഴി നല്‍കിയത്. എവിടെ വച്ചാണ് പണം നല്‍കിയതെന്ന് ഓര്‍മയില്ലെന്നും നേരത്തെ പറഞ്ഞിരുന്നു. ഈ രണ്ട് മൊഴികളും ആണ് വീണ്ടും മാറ്റിപ്പറഞ്ഞിരിക്കുന്നത്. ഡോക്ടര്‍ നിയമനത്തിനായി സെക്രട്ടേറിയറ്റ് പരിസരത്ത് മന്ത്രി വീണാ ജോര്‍ജിന്റെ പിഎ അഖില്‍ മാത്യുവിന് ഒരു ലക്ഷം രൂപ നല്‍കി എന്നായിരുന്നു ഹരിദാസന്റെ പരാതിയില്‍ പറഞ്ഞിരുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഒന്നും കണ്ടെത്താനും കഴിഞ്ഞിരുന്നില്ല.

കേസിലെ മൂന്നാം പ്രതി റഹീസിന്റെ വാട്‌സ്ആപ്പ് ചാറ്റുകള്‍ ഇന്ന് രാവിലെയാണ് പുറത്തുവന്നത്. ഇതില്‍ അഖിലിനെ നമുക്കെടുക്കണം എന്ന സന്ദേശവും അഖില്‍ മാത്യുവിന്റെ ഫേസ്ബുക്ക് പ്രൊഫൈലുമുണ്ട്. അഖില്‍ മാത്യുവിനെ കൃത്യമായി ലക്ഷ്യം വെച്ചുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ആരോപണങ്ങള്‍ എന്ന് തന്നെയാണ് ഇത് സൂചിപ്പിക്കുന്നത്. എന്നാല്‍ എന്തിനാണിവര്‍ ഇത്തരമൊരു കഥയുണ്ടാക്കിയത് എന്നതില്‍ ഇനിയും വ്യക്തത വരുത്താനുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago