പ്രവാസികൾക്ക് ആശ്വാസ വാർത്ത: വൈദ്യുതി ബില്ലിന് സബ്സിഡി വർധിപ്പിച്ച് ഒമാൻ
ഒമാൻ: വൈദ്യുതി ഉപഭോഗം ഏറ്റവും കൂടുതൽ വരുന്ന ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ വൈദ്യുതി ബില്ലിന് സബ്സിഡി വർധിപ്പിക്കാൻ ഒമാൻ തീരുമാനിച്ചു. ഒമാൻ പബ്ലിക് സർവിസ് റഗുലേറ്ററി അതോറിറ്റിയാണ് ഇക്കാര്യം തീരുമാനിച്ചത്.
മന്ത്രിസഭ നൽകിയ നിർദേശമനുസരിച്ചാണ് അധികൃതർ ഇത്തരത്തിലൊരു തീരുമാനത്തിൽ എത്തിയത്. ഇപ്പോൾ നൽകുന്ന 15 ശതമാനത്തിൽനിന്ന് 30 ശതമാനം സബ്സിഡി നൽകാനാണ് തീരുമാനം. താമസ വിഭാഗത്തിൽപ്പെടുന്ന എല്ലാ വിഭാഗങ്ങൾക്കും സബ്സിഡി അനുവദിക്കും.
വിഷയത്തിൽ പുതിയ മാർഗനിർദേശങ്ങളാണ് നൽകിയിരിക്കുന്നത്. സ്വദേശികൾക്കൊപ്പം വിദേശ താമസക്കാർക്കും സബ്സിഡി ലഭിക്കും. വൈദ്യുതി ബിൽ സംബന്ധമായ നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു തീരുമാനം അധികൃതർ എടുത്തിരിക്കുന്നത്. മന്ത്രിസഭ വിഷയം പഠിക്കാൻ കമീഷനെ നിയമിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിഷയം വിശദമായി പഠിച്ചു. തുടർന്നാണ് തീരുമാനം എടുത്തത്.
പബ്ലിക് സർവിസ് റഗുലേറ്ററി അതോറിറ്റി സബ്സിഡി നൽകാൻ തീരുമാനിച്ചത്. വേനൽകാല മാസങ്ങളിൽ ചൂട് കൂടുതൽ ആയിരിക്കും. അന്ന് എസി മുഴുവൻ സമയവും പ്രവർത്തിക്കും. ഇതിനാൽ വൈദ്യുതി ബിൽ കുത്തനെ ഉയരുന്നതിനെതിരെ വ്യാപക പരാതികൾ ഉയർന്നിരുന്നു. അപ്പോഴാണ് അനുയോജ്യമായ തീരുമാനത്തിൽ അധികൃതർ എത്തിയത്.
സാമൂഹിക മാധ്യമങ്ങളിൽ വൈദ്യുതി ബിൽ ഉയരുന്നതിനെ കുറിച്ച് വലിയ തരത്തിൽ ചർച്ചകൾ ഉയർന്നിരുന്നു. നിരക്കുകൾ മൂന്നും നാലും ഇരട്ടിയായാണ് പലർക്കും വന്നത്. ഹാഷ്ടാഗ് കാമ്പയിൽ സ്വദേശികൾ വിഷയത്തിൽ നടത്തി. 15 ശതമാനം സബ്സിഡി നിലവിലുണ്ടെങ്കിലും എല്ലാ വിഭാഗക്കാർക്കും ഇതിന്റെ ആനൂകൂല്യം ലഭിച്ചില്ല. നിരക്കുകൾ ഉയർന്നത് പലരുടേയും ജീവിത ചെലവ് ഉയർത്തി. പലരും ചെറിയ വരുമാനത്തിൽ കഴിയുന്നവരാണ് അവർ കുടുംബത്തെ നാട്ടിലേക്ക് അയച്ചു. സബ്സിഡി വർധിപ്പിക്കുന്നത് സ്വദേശികൾക്കൊപ്പം വിദേശികൾക്കും ആനുകൂല്യം ലഭിക്കുന്നത് പ്രവാസികൾക്ക് വലിയ ആശ്വസമാണ്.
Content Highlights: Oman increases subsidy on electricity bill
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."