'മാന്യമായി ജീവിക്കാനുള്ള അവകാശം നേടിയെടുക്കും വരെ, നിത്യ സമാധാനം ലഭ്യമാകും വരെ ഫലസ്തീന്‍ ജനതക്കൊപ്പം' പിന്തുണ പ്രഖ്യാപിച്ച് സഊദി
'മാന്യമായി ജീവിക്കാനുള്ള അവകാശം നേടിയെടുക്കും വരെ, നിത്യ സമാധാനം ലഭ്യമാകും വരെ ഫലസ്തീന്‍ ജനതക്കൊപ്പം' പിന്തുണ പ്രഖ്യാപിച്ച് സഊദി
റിയാദ്: പതിറ്റാണ്ടുകള്‍ നീണ്ടു ഇസ്‌റാഈല്‍ അടിച്ചമര്‍ത്തലുകള്‍ക്കും അക്രമങ്ങള്‍ക്കുമെതിരെ ശക്തമായ പോരാട്ടത്തിന് തുടക്ക്മിട്ട ഫലസ്തീന്‍ ജനതക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് സഊദി. നീതിയും അവകാശങ്ങളും ലഭിക്കുംവരെ സഊദി ഫലസ്തീനൊപ്പമായിരിക്കുമെന്ന് പ്രധാനമന്ത്രിയും കിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അറിയിച്ചു. ഫലസ്തീനു മേല്‍ഇസ്‌റാഈല്‍ കനത്ത വ്യോമാക്രമണം തുടരുന്നതിനിടെയാണ് കിരീടാവകാശി ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി ഫോണില്‍ സംസാരിച്ചത്. സമാധാനശ്രമങ്ങളും സഊദി തുടരുന്നുണ്ട്.
ഇന്നു പുലര്‍ച്ചെയാണ് മഹ്മൂദ് അബ്ബാസ് സഊദി കിരീടാവകാശിയെ ഫോണില്‍ വിളിച്ചത്. നിലവിലെ സാഹചര്യം ഇരുവരും ചര്‍ച്ച ചെയ്തു. സംഘര്‍ഷം രൂക്ഷമാകാതിരിക്കാനും കൂട്ടക്കുരുതി ഒഴിവാക്കാനും പ്രശ്‌നപരിഹാരത്തിന് ശ്രമം തുടരുന്നതായി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഫലസ്തീന്‍ പ്രസിഡന്റിനെ അറിയിച്ചു. ഫലസ്തീനൊപ്പം ഉറച്ചുനില്‍ക്കുന്നതായി ആവര്‍ത്തിച്ച സഊദി അറേബ്യ, അവകാശങ്ങളും നീതിയും ലഭ്യമാകുന്നതുവരെ ഒപ്പമുണ്ടാകുമെന്നും മഹ്മൂദ് അബ്ബാസിനെ അറിയിച്ചു. സൗദിയുടെ പിന്തുണയ്ക്ക് അദ്ദേഹം നന്ദി പറയുകയും ചെയ്തു.
'മാന്യമായി ജീവിക്കാനുള്ള ഫലസ്തീന്‍ ജനതയുടെ ന്യായമായ അവകാശം നേടിയെടുക്കും വരെ, അവരുടെ പ്രതീക്ഷകളും അഭിലാഷങ്ങളും നേടും വരെ, നിത്യമായ സമാധാനം കൈവരിക്കും വരെ സഊദി അവര്‍ക്കൊപ്പമായിരിക്കും'- സഊദി ഒദ്യോഗിക ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രശ്‌നപരിഹാരത്തിനായി ജോര്‍ദാന്‍ രാജാവുമായും ഈജിപ്ത് പ്രസിഡന്റുമായും സഊദി കിരീടാവകാശി ചര്‍ച്ച നടത്തിയിട്ടുണ്ട്. ആഗോള വിപണിയില്‍ എണ്ണവിലകൂടി ഉയരുന്നതാണ് നിലവിലെ സാഹചര്യം. നാളെ അറബ് ലീഗ് അടിയന്തര യോഗം ചേരും. വിഷയത്തില്‍ അറബ് രാഷ്ട്രങ്ങളുടെ നിലപാടും നിര്‍ണായകമാകും. പുറമെനിന്നുള്ള യു.എസ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ യുദ്ധത്തില്‍ പങ്കെടുത്താല്‍ പശ്ചിമേഷ്യയിലുടനീളമുള്ള യു.എസ് കേന്ദ്രങ്ങളില്‍ ആക്രമണം നടക്കുമെന്ന് വിവിധ രാജ്യങ്ങളിലെ സായുധസംഘങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇതിനാല്‍ സംഘര്‍ഷം മറ്റിടങ്ങളിലേക്ക് പടരാതെ പ്രശ്‌നപരിഹാരമുണ്ടാക്കാനാണ് സൗദിയുടെ ശ്രമം. ഇസ്‌റാഈലുമായി ബന്ധം സ്ഥാപിക്കാന്‍ ഫലസ്തീന്റെ അവകാശവും സഊദിയുടെ ഉപാധികളിലൊന്നായിരുന്നു. ആ നിലക്ക് സഊദി ഫലസ്തീനെ പിന്തുണക്കുന്നുവെന്നതും ശ്രദ്ധേയമാണ്.
നിനച്ചിരിക്കാതെ ഇസ്‌റാഈലിനു മേല്‍ ഹമാസ് നടത്തിയ അക്രമം രാജ്യത്തിന് കനത്ത് ആഘാതമാണ് ഏല്‍പിച്ചിരിക്കുന്നത്. 800ലേറെ ആളുകള്‍ ഇസ്‌റാഈലിന്റെ ഭാഗത്തു നിന്ന് മരണപ്പെട്ടതായാണ് കണക്കുകൂട്ടല്‍. ഇസ്‌റാഈല്‍ നടത്തിയ തിരിച്ചടിയില്‍ ഗസയില്‍ 687 ജീവനുകള്‍ നഷ്ടമായതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."