രാവു മുഴുവന്‍ തീ തുപ്പി ഇസ്‌റാഈല്‍; മരണ മുനമ്പില്‍ ഗസ്സ
രാവു മുഴുവന്‍ തീ തുപ്പി ഇസ്‌റാഈല്‍; മരണ മുനമ്പില്‍ ഗസ്സ
ഗസ്സ സിറ്റി: ഗസ്സക്കു മേല്‍ രാവു മുഴുവന്‍ ഇസ്‌റാഈല്‍ തീ വര്‍ഷം. തുടര്‍ച്ചയായ മൂന്നാം രാത്രിയാണ് ഗസ്സക്കു മേല്‍ ഇസ്‌റാഈല്‍ വ്യോമാക്രമണം നടത്തുന്നത്. ഫലസ്തീനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 600 കടന്നിട്ടുണ്ട്. 687 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇസ്‌റാഈലിന്റെ ആക്രമണത്തില്‍ ദുരിതത്തിലായിരിക്കുകയാണ് ഗസ്സ. ഹമാസ് കേന്ദ്രങ്ങളെയാണ് ആക്രമിച്ചതെന്നാണ് ഇസ്‌റാഈല്‍ പറയുന്നതെങ്കിലും ജനവാസ കേന്ദ്രങ്ങളിലും ദുരിതാശ്വാസ കേന്ദ്രത്തിലുമാണ് ആക്രമണം നടന്നത്. പാര്‍പ്പിട സമുച്ചയങ്ങള്‍ ഉള്‍പ്പെടെ നൂറുകണക്കിന് കെട്ടിടങ്ങള്‍ ഇസ്‌റാഈല്‍ തകര്‍ത്തു.ആശുപത്രികള്‍ക്കു നേരെയും ആക്രമണമുണ്ടായി. ഗസ്സയില്‍ രണ്ട് അഭയാര്‍ഥി ക്യാംപുകള്‍ക്ക് നേരെ ഇസ്‌റാഈല്‍ വ്യോമാക്രമണം നടത്തിയെന്ന് ഫലസ്തീന്‍ വിദേശകാര്യ മന്ത്രാലയം അറിയിക്കുന്നു. ബീച്ച് ക്യാംപ് എന്നറിയപ്പെടുന്ന അല്‍ ഷാതി ക്യാംപും ജബാലിയ ക്യാംപിനും നേരേയാണ് വ്യോമാക്രമണം. ഗസ്സയില്‍ എട്ട് അഭയാര്‍ഥി ക്യാംപുകളാണുള്ളത്. ബോംബാക്രമണത്തില്‍ തകര്‍ന്ന കെട്ടിട അവശിഷ്ടങ്ങളില്‍നിന്ന് ഉയരുന്ന കറുത്ത പുകക്കിടയിലൂടെ ഗസ്സ നിവാസികള്‍ ഉറ്റവരെ തിരയുന്ന ദൃശ്യങ്ങള്‍ കരളലിയിക്കുന്നതാണ്.
രണ്ടുദിവസമായി തുടരുന്ന ആക്രമണത്തിനിടെ ഗസ്സയ്ക്ക് സമ്പൂര്‍ണ ഉപരോധവുംം ഏര്‍പ്പെടുത്തിയിട്ടുണ്ട് ഇസ്‌റാഈല്‍. പ്രതിരോധ മന്ത്രി യോയവ് ഗാലന്റ് ആണ് ഉപരോധം പ്രഖ്യാപിച്ചത്. ഗസ്സയിലേക്കുള്ള വൈദ്യുതി, വെള്ളം, ഇന്ധനം, ഭക്ഷണം തുടങ്ങിയവ ഇസ്‌റാഈല്‍ തടഞ്ഞു. അതിര്‍ത്തികളും അടച്ചു. ഗസ്സ നഗരത്തിലേക്കുള്ള പ്രവേശന കേന്ദ്രങ്ങളില്‍ ഇസ്‌റാഈല്‍ സേന ഇരുമ്പ് ഗേറ്റ് ഉപയോഗിച്ച് അടച്ചു. ചിലയിടത്ത് സിമന്റ് ബ്ലോക്കുകളും മണ്ണിട്ടും റോഡുകള്‍ അടച്ചു. കൂടാതെ, പുതിയ സൈനിക പോസ്റ്റുകളും സ്ഥാപിച്ചിട്ടുണ്ട്. 20 ലക്ഷത്തിലേറെയുള്ള ജനങ്ങളുള്ള ഗസ്സയില്‍ സമ്പൂര്‍ണ ഉപരോധം കൂടിയാകുമ്പോള്‍ നഗരം മരുന്നിനും ഭക്ഷണത്തിനും വരെ വഴിയില്ലാത്ത മാനുഷിക ദുരന്തത്തിലേക്ക് നീങ്ങുമെന്ന് ആശങ്ക ഉയര്‍ന്നിരിക്കുകയാണ്. 2007 മുതല്‍തന്നെ ഇസ്‌റാഈലിന്റെ കര, വ്യോമ, നാവിക ഉപരോധത്തിലാണ് ഗസ്സ. ഗസ്സയെ വിജനദ്വീപാക്കി മാറ്റുമെന്ന് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു പ്രഖ്യാപിച്ചിരുന്നു.
ഗസ്സയില്‍ 1,87,518 ഫലസ്തീനികള്‍ അഭയാര്‍ഥികളായെന്നാണ് യു.എന്‍ കണക്ക്. 1.30 ലക്ഷത്തോളം പേര്‍ 83 സ്‌കൂളുകളിലായാണ് കഴിയുന്നത്. വീടുകള്‍ തകര്‍ന്ന മറ്റ് 41,000ഓളം പേര്‍ പലയിടങ്ങളിലായി കഴിയുകയാണ്. ഇസ്‌റാഈല്‍ ആക്രമണം അവസാനിപ്പിക്കാത്ത പശ്ചാത്തലത്തില്‍ അഭയാര്‍ഥികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടാകും.
ശനിയാഴ്ച ദക്ഷിണ ഇസ്രായേല്‍ പട്ടണങ്ങളില്‍ കടന്നുകയറി ഹമാസ് നടത്തിയ മിന്നലാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 900 കവിഞ്ഞു. 2300 പേര്‍ക്ക് പരിക്കുമുണ്ട്. ഗസ്സ അതിര്‍ത്തി പട്ടണമായ, നെഗേവ് മരുഭൂമിയിലെ കിബ്ബുസ് റീമില്‍ സംഗീത നിശക്കെത്തിയവരാണ് കൊല്ലപ്പെട്ട 260 പേര്‍.
ഇസ്‌റാഈല്‍-ഹമാസ് യുദ്ധത്തില്‍ ഇടപെടരുതെന്ന് ഇറാന് യു.എസ് മുന്നറിയിപ്പ് നല്‍കി. ഹമാസിന് ഇറാന്റെ പിന്തുണയുണ്ടെന്ന ആരോപണമുയരുന്ന പശ്ചാത്തലത്തിലാണ് ഇത്. എന്നാല്‍, ആരോപണം ഇറാന്‍ നിഷേധിച്ചിരുന്നു. യുദ്ധത്തില്‍ ഇസ്‌റാഈലിന് സമ്പൂര്‍ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച അമേരിക്ക യുദ്ധോപകരണങ്ങളും ആയുധങ്ങളും നല്‍കും. പടക്കപ്പലുകളും പോര്‍വിമാനങ്ങളും ഇസ്‌റാഈല്‍ തീരത്ത് വിന്യസിച്ചിട്ടുണ്ട്.
സൈനികരും സിവിലിയന്മാരുമായി നൂറിലേറെ പേരെ ഹമാസ് തടവുകാരാക്കിയിട്ടുണ്ട്. തങ്ങള്‍ ബന്ദികളാക്കിവെച്ച നാലു ഇസ്‌റാഈല്‍ സൈനികര്‍ അവരുടെ തന്നെ സൈന്യത്തിന്റെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി അല്‍ഖസ്സാം ബ്രിഗേഡ് അറിയിച്ചു.
ഗസ്സ സംഘര്‍ഷം ചര്‍ച്ചചെയ്യാന്‍ യൂറോപ്യന്‍ യൂനിയന്‍ ചൊവ്വാഴ്ച അടിയന്തര യോഗം ചേരും. ഗസ്സയിലെ ഇസ്രായേല്‍ ആക്രമണം ചര്‍ച്ചചെയ്യാന്‍ അറബ് ലീഗ് വിദേശമന്ത്രിമാര്‍ ബുധനാഴ്ച കൈറോയില്‍ യോഗം ചേരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."