ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; വ്യാജ നിയമന ഉത്തരവുണ്ടാക്കി; അഖില്‍ സജീവ് സി.ഐ.ടി.യു ഓഫിസില്‍ വച്ചും പണം വാങ്ങി
ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; വ്യാജ നിയമന ഉത്തരവുണ്ടാക്കി; അഖില്‍ സജീവ് സി.ഐ.ടി.യു ഓഫിസില്‍ വച്ചും പണം വാങ്ങി
പത്തനംതിട്ട: കിഫ്ബി വഴിയുള്ള നിയമനത്തട്ടിപ്പില്‍ നടന്നത് വന്‍ ഗൂഢാലോചനയെന്ന് പൊലിസിന്റെ എഫ്.ഐ.ആര്‍. പത്തനംതിട്ട വലിയകുളം സ്വദേശിനിയില്‍ നിന്നും 10 ലക്ഷം രൂപ തട്ടിയെടുത്തതിന് പിന്നില്‍ വന്‍ ആസൂത്രണമാണ് അഖില്‍ സജീവും കൂട്ടരും നടത്തിയതെന്നാണ് പൊലിസ് എഫ്.ഐ.ആറിലുള്ളത്. കിഫ്ബിയുടെ പേരില്‍ വ്യാജ നിയമന ഉത്തരവുണ്ടാക്കിയതായും സി.ഐ.ടി.യു പത്തനംതിട്ട ജില്ലാ കമ്മിറ്റി ഓഫിസില്‍ വച്ചും തട്ടിപ്പ് സംഘം പണം വാങ്ങിയതായും പൊലിസ് വ്യക്തമാക്കുന്നു.
കിഎഫ്ബിയുടെ തിരുവനന്തപുരം ഓഫീസില്‍ അഖില്‍ സജീവ് പറഞ്ഞതനുസരിച്ചെത്തിയ പരാതിക്കാരിയെ കൊണ്ട്, അവിടെയുള്ള ചിലരുടെ സഹായത്തോടെ രേഖകളില്‍ ഒപ്പിടുവിച്ചു. അക്കൗണ്ടന്റായി ജോലി ശരിയായെന്നും വിശ്വസിപ്പിച്ചു.
പത്തനംതിട്ട വലിയകുളം സ്വദേശിനിയുടെ പരാതിയില്‍ റാന്നി പൊലിസ് ആണ് കേസെടുത്തത്. പരാതിക്കാരിയുടെ മകള്‍ക്ക് അക്കൗണ്ടന്റ് ആയി ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. 2020 മുതല്‍ 2022 വരെ പലഘട്ടങ്ങളിലായാണ് കബളിപ്പിച്ചത്. അഖില്‍ സജീവ് സി.ഐ.ടി.യു പത്തനംതിട്ട ഓഫിസില്‍ സെക്രട്ടറിയായിരിക്കെയാണ് തട്ടിപ്പ് തുടങ്ങിയത്. തട്ടിപ്പിന് ഇടനിലക്കാരനായി നിന്നത് യുവമോര്‍ച്ച റാന്നി നിയോജകമണ്ഡലം വൈസ് പ്രസിഡന്റായ സി.ആര്‍ രാജേഷാണ്. നേരിട്ടും ബാങ്ക് മുഖേനയും പണം കൈപ്പറ്റിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."