ഇതാദ്യമായി വനിതാ അവതാരകയ്ക്ക് അഭിമുഖം നല്‍കി താലിബാന്‍ വക്താവ്
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ സംഭവവികാസങ്ങള്‍ സംബന്ധിച്ച് വനിതാ അവതാരകയ്ക്ക് അഭിമുഖം നല്‍കി താലിബാന്‍ വക്താവ്. താലിബാന്‍ ഭരണകൂടത്തിനു കീഴില്‍ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യമുണ്ടാവില്ലെന്ന വാദമുയരുന്നതിനിടെയാണ് മുന്‍പൊന്നുമില്ലാത്ത നടപടി. അഫ്ഗാനിസ്ഥാന്‍ ടി.വി ചാനലായ ടോളോ ന്യൂസ് ആങ്കറായ ബെഹേഷ്തയുമായാണ് താലിബാന്‍ വക്താവ് അബ്ദുല്‍ ഹഖ് ഹമ്മദ് സംവദിക്കുന്നത്.
രണ്ടു പതിറ്റാണ്ട് മുന്‍പ് താലിബാന്‍ ഭരണം കൈയ്യടക്കിപ്പോള്‍ ചിന്തിക്കാന്‍ പോലുമാവാത്ത കാര്യമാണ് ഇപ്പോള്‍ നടന്നിരിക്കുന്നതെന്ന് ടോളോ ന്യൂസ് സി.ഇ.ഒ സഅത് മൊഹ്‌സേനി പറഞ്ഞു. ടോളോ ന്യൂസും താലിബാനും ചരിത്രം സൃഷ്ടിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
TOLOnews and the Taliban making history again: Abdul Haq Hammad, senior Taliban rep, speaking to our (female) presenter Beheshta earlier this morning. Unthinkable two decades ago when they were last in charge @TOLOnews pic.twitter.com/XzREQ6ZJ1a
— Saad Mohseni (@saadmohseni) August 17, 2021
ദുബായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അഫ്ഗാന്‍- ഓസ്‌ട്രേലിയന്‍ പൗരനാണ് സഅദ് മൊഹസേനി. 'ഹൃദയവും മനസും കീഴടക്കേണ്ടത് അവര്‍ക്ക് സുപ്രധാനമാണ്. അവര്‍ യുക്തിപരമാണെന്നും കൂടെ പ്രവര്‍ത്തിക്കാമെന്നും അന്താരാഷ്ട്ര സമൂഹത്തിന് കാണിച്ചുകൊടുക്കേണ്ടതും ആവശ്യമാണ്. കഴിഞ്ഞ പ്രാവശ്യം ഭരണമേറ്റെടുത്തപ്പോഴുണ്ടായതിനേക്കാള്‍ സ്വാതന്ത്ര്യം മാധ്യമങ്ങള്‍ക്കുണ്ട്'- സഅദ് മൊഹ്‌സേനി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."