HOME
DETAILS
MAL
നീതിന്യായ നടപടികളിലും സൂഷ്മത: ദുബൈയില്‍ ജുഡീഷ്യല്‍ ഇന്സ്പെക്ഷന് വിഭാഗത്തിന് അംഗീകാരം
backup
October 31 2022 | 06:10 AM
ദുബൈ:നീതിന്യായ കോടതി നടപടികളിലെ നിഷ്പക്ഷത ഉറപ്പാക്കാനും ദുബൈയില്‍ പ്രത്യേക വകുപ്പ്. ജുഡീഷ്യല്‍ രംഗത്തുള്ളവരുടെ പ്രവര്‍ത്തനം വിലയിരുത്താനും അവര്‍ക്കെതിരായ പരാതികളില്‍ നടപടിയെടുക്കാനും രൂപീകരിച്ച ജുഡീഷ്യല്‍ ഇന്സ്പെക്ഷന് വിഭാഗത്തിനാണ് അംഗീകാരം ലഭിച്ചത്.
ദുബൈ ജൂഡീഷ്യല്‍ കൗണ്‍സില്‍ ചെയര്‍മാനും ദുബൈ ഉപഭരണാധികാരിയുമായ ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് അല്‍ മക്തൂമാണ് അംഗീകാരം നല്‍കിയത്.ജൂഡീഷ്യറിയുടെ കൃത്യത നിഷ്പക്ഷത എന്നിവ ഉറപ്പാക്കാന്‍ ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് മുന്നോട്ടുവെച്ച നിര്‍ദേശങ്ങളെ തുടര്‍ന്നാണ് ഇത്തരമൊരു വകുപ്പ് നിലവില്‍ വന്നത്. ജൂഡീഷ്യല്‍ രംഗത്തുള്ളവരുടെ പ്രവര്‍ത്തനം ഈ വകുപ്പ് വാര്‍ഷികാടിസ്ഥാനത്തില്‍ വിലിയിരുത്തും. സ്ഥാനകയറ്റം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കും. ജൂഡീഷ്യല്‍ അതോറിറ്റിക്ക് എതിരെയും അതിലെ അംഗങ്ങള്‍ക്കെതിരെയും ഉയരുന്ന പരാതികളില്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങളും വകുപ്പ് വ്യക്തമാക്കുന്നുണ്ട്. പരാതികളില്‍ നിഷ്പക്ഷമായ നടപടി കൈകൊള്ളും. ഇതുിന്റെ പ്രത്യേക സംഘം കോടതികള്‍, പബ്ലിക് പ്രോസിക്യൂഷന് എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി കാര്യങ്ങള്‍ വിലയിരുത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."