എം.വി ഗോവിന്ദന് പൊളിറ്റ്ബ്യൂറോയിലേക്ക്; നിയമനം കോടിയേരിയുടെ ഒഴിവില്‍
ന്യൂഡല്‍ഹി: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെ പാര്‍ട്ടി പൊളിറ്റ്ബ്യൂറോയില്‍ ഉള്‍പ്പെടുത്തി. ഡല്‍ഹിയില്‍ മൂന്ന് ദിവസമായി തുടരുന്ന സി.പി.എം കേന്ദ്ര കമ്മിറ്റി യോഗത്തിന്റെതാണ് തീരുമാനം.
കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തെതുടര്ന്നുള്ള ഒഴിവിലാണ് എം.വി.ഗോവിന്ദന് പി.ബിയിലെത്തുന്നത്. രണ്ടാം പിണറായി മന്ത്രിസഭയില്‍ അംഗമായിരുന്ന എം.വി. ഗോവിന്ദന്, കോടിയേരിയുടെ അനാരോഗ്യത്തെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവച്ച് സംസ്ഥാന സെക്രട്ടറിയാവുകയായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്, എം.എ.ബേബി, എ.വിജയരാഘവന് എന്നിവരാണ് കേരളത്തില്‍ നിന്നുള്ള നിലവിലെ പിബി അംഗങ്ങള്‍.
പിബിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതില്‍ അഭിമാനമെന്നും പാര്‍ട്ടി നല്കിയ ഉത്തരവാദിത്തം കൂട്ടായ പ്രവര്‍ത്തനത്തിലൂടെ നിര്‍വഹിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. നിലവില്‍ സിപിഎം കേന്ദ്ര കമ്മിറ്റിയംഗമാണ് എം.വി.ഗോവിന്ദന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."