കുവൈറ്റ് പൗരന്മാർക്ക് വിസയില്ലാതെ 50 രാജ്യങ്ങളിലേക്ക് പറക്കാം
കുവെെറ്റ്: വിസയില്ലാതെ കുവെെറ്റ് പൗരൻമാർക്ക് 50 രാജ്യങ്ങളിൽ സഞ്ചരിക്കാം. വിദേശകാര്യ മന്ത്രി ശൈഖ് സലിം അസ്സബാഹ് ആണ് ഇക്കാര്യം പറഞ്ഞത്. ദേശീയ അസംബ്ലിയില്‍ പാര്‍ലമെന്റ് അംഗം ഒസാമ അൽ സെയ്ദിന്റെ ചോദ്യത്തിന് മറുപടി പറഞ്ഞായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
അമേരിക്കയിലേ 13 രാജ്യങ്ങളും ഏഷ്യയിലെ 7 രാജ്യങ്ങളിലേക്കും വിസയില്ലാതെ കുവെെറ്റ് പൗരൻമാർക്ക് സഞ്ചരിക്കാം. കൂടാതെ യൂറോപ്പിലെ പത്തു രാജ്യങ്ങളിലേക്കും സഞ്ചരിക്കാം.ആഫ്രിക്കയിലെ നാലു രാജ്യങ്ങളിലേക്കും ഗള്‍ഫ് രാജ്യങ്ങളിലേക്കും ആസ്‌ട്രേലിയയിലേക്കും 5 അയല്‍രാജ്യങ്ങളിലേക്കും വിസയില്ലാതെ സഞ്ചരിക്കാൻ സാധിക്കും.11 രാജ്യങ്ങളില്‍ ഇലക്ട്രോണിക് എൻട്രി വിസകൾ കുവെെറ്റ് പൗരൻമാർക്ക് ലഭ്യമാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Content highlights: kuwait nationals now enjoy visa free entry to 50 nations
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."