പാറശ്ശാല യുവാവിന്റ കൊലപാതകത്തില്‍ നിയമോപദേശം തേടി പൊലിസ്; പ്രതികളുമായി നടത്തിയ തെളിവെടുപ്പിനിടെ ഗ്രീഷ്മയുടെ വീട്ടുപരിസരത്ത് വന്‍ജനക്കൂട്ടം,തിരക്ക് നിയന്ത്രിക്കാന്‍ തമിഴനാട്-കേരള പൊലീസുകള്‍
തിരുവനന്തപുരം: പാറശ്ശാലയില്‍ യുവാവിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസില്‍ നിയമോപദേശം തേടി പൊലിസ്.ഷാരോണിനെ കൊലപ്പെടുത്തുന്നതിനായി ഗ്രീഷ്മ കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കിയത് തമിഴ്നാട്ടിലായതിനാല്‍ തുടരന്വേഷണത്തിലെ നിയമപരമായ ആശയക്കുഴപ്പം ദുരീകരിക്കുന്നതിനാണ് പൊലിസ് നിയമോപദേശം തേടിയത്. ഗ്രീഷ്മയുടെ കന്യാകുമാരി ജില്ലയിലെ രാമവര്‍മന്‍ചിറയിലെ വീട്ടില്‍ വെച്ചാണ് ഷാരോണിന് വിഷം കലര്‍ന്ന കഷായം നല്‍കിയത്. ഈ വീട് സ്ഥിതി ചെയ്യുന്നത് തമിഴ്നാട്ടിലെ പളുകല്‍ പൊലീസ് സ്റ്റേഷന് പരിധിയിലാണ്. ഷാരോണ്‍ മരിച്ചത് കേരളത്തില്‍ വെച്ചാണ്. ഷാരോണ്‍ വധക്കേസില്‍ പരാതി ലഭിച്ചതും കേസ് രജിസ്റ്റര്‍ ചെയ്തതും കേരളത്തിലെ പാറശ്ശാല പൊലീസാണ്. ഈ സാഹചര്യത്തിലാണ് തുടരന്വേഷണത്തില്‍ നിയമ പ്രശ്നങ്ങളുണ്ടോ, തമിഴ്നാട് പൊലീസിന് കേസ് കൈമാറേണ്ടതുണ്ടോ തുടങ്ങിയ കാര്യങ്ങളില്‍ അന്വേഷണ സംഘം നിയമോപദേശം തേടിയത്.
ഷാരോണിന്റെ കൊലപാതകത്തില്‍ പ്രതികളുമായി നടത്തിയ തെളിവെടുപ്പില്‍ നിര്‍ണായക തെളിവായ വിഷക്കുപ്പി കണ്ടെടുത്തിരുന്നു. കേസിലെ മുഖ്യപ്രതി ഗ്രീഷ്മയുടെ വീടിന് സമീപത്തെ കുളത്തിന് അടുത്തുള്ള കാട്ടില്‍ നിന്നാണ് കളനാശിനിയുടെ കുപ്പി കണ്ടെത്തിയത്.തെളിവെടുപ്പിനിടെ ഗ്രീഷ്മയുടെ അമ്മാവന് നിര്‍മ്മല്‍ കുമാറാണ് കുപ്പി ഉപേക്ഷിച്ച സ്ഥലം പൊലീസിന് കാണിച്ചു കൊടുത്തത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ പച്ച അടപ്പുള്ള വെളുത്ത നിറത്തിലുള്ള കുപ്പി കണ്ടെടുക്കുകയായിരുന്നു.ഷാരോണിന് കഷായത്തില്‍ ചേര്‍ത്തു നല്കിയ കളനാശിനിയുടെ കുപ്പി പറമ്പിലേക്ക് എറിഞ്ഞു കളഞ്ഞെന്നും, പിന്നീട് അമ്മാവന് അവിടെ നിന്നും അതെടുത്തു മാറ്റിയെന്നുമായിരുന്നു ഗ്രീഷ്മ പൊലീസിന് മൊഴി നല്‍കിയിരുന്നത്. ഉച്ചയ്ക്ക് 12.30-ഓടെയാണ് ഷാരോണ്‍ കൊലക്കേസില്‍ പോലീസിന്റെ തെളിവെടുപ്പ് ആരംഭിച്ചത്. ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന് നിര്‍മല്‍ കുമാര്‍ എന്നിവരെയാണ് തെളിവെടുപ്പിന് കൊണ്ടുവന്നത്. പ്രതികളെ തിരുവനന്തപുരത്തു നിന്നും ഗ്രീഷ്മയുടെ വീട് സ്ഥിതി ചെയ്യുന്ന പ്രദേശത്തുള്ള തമിഴ്നാട്ടിലെ പളുകല്‍ പൊലീസ് സ്റ്റേഷനിലെത്തിച്ചിരുന്നു. ഇവിടെ നിന്നാണ് ഗ്രീഷ്മയുടെ വീട് സ്ഥിതിചെയ്യുന്ന രാമവര്‍മന്‍ ചിറയിലേക്ക് കൊണ്ടുവന്നത്.
പ്രതികളെ തെളിവെടുപ്പിന് എത്തിക്കുന്നതറിഞ്ഞ് നിരവധിപേരാണ് ഗ്രീഷ്മയുടെ വീടിന്റെ പരിസരത്ത് തടിച്ചുകൂടിയിരുന്നത്. ജനങ്ങളെ നിയന്ത്രിക്കുന്നതിനായി കേരള പൊലിസും തമിഴ്നാട് പൊലിസും സ്ഥലത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."