രാജസ്ഥാന് നിയമസഭ തെരഞ്ഞെടുപ്പ് തീയതി നീട്ടി; വോട്ടെടുപ്പ് നവംബര്‍ 25ന്
രാജസ്ഥാന് തെരഞ്ഞെടുപ്പ് തീയതി നീട്ടി; വോട്ടെടുപ്പ് നവംബര്‍ 25ന്
ന്യൂഡല്‍ഹി:രാജസ്ഥാന് നിയമസഭ തെരഞ്ഞടുപ്പ് തീയതി മാറ്റി. വോട്ടെടുപ്പ് നവംബര്‍ 25ന് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് അറിയിച്ചു. പ്രദേശിക ഉത്സവങ്ങളും, വിവാഹങ്ങളും പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. നവംബര്‍ 23 ല്‍ നിന്ന് 25 ലേക്കാണ് രാജസ്ഥാന് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് മാറ്റിയിരിക്കുന്നത്. തീയതി മാറ്റം ആവശ്യപ്പെട്ട് ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷന് നേരത്തെ കത്ത് നല്‍കിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിവസത്തില്‍ മാറ്റമില്ല.
രാജസ്ഥാന് , മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മിസോറം, തെലങ്കാന സംസ്ഥാനങ്ങളിലാണ് നവംബറില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഛത്തിസ്ഗഡില്‍ രണ്ടു ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. മിസോറാമിലും ഛത്തിസ്ഗഡിലും നവംബര്‍ ഏഴിന് വോട്ടെടുപ്പ് നടക്കും. ഛത്തിസ്ഗഡില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് നവംബര്‍ 17 ന് നടക്കും. മധ്യപ്രദേശില്‍ നവംബര്‍ 17, തെലങ്കാനയില്‍ നവംബര്‍ 30 എന്നിങ്ങനെയാണ് വോട്ടെടുപ്പ് നടക്കുന്നത്. ഡിസംബര്‍ മൂന്നിനാണ് വോട്ടെണ്ണല്‍ നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."