ബംഗാളിലെ അക്രമങ്ങള്‍: സി.ബി.ഐ അന്വേഷിക്കട്ടേയെന്ന് ഹൈക്കോടതി
കൊല്‍ക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പിനു പിന്നാലെ പശ്ചിമ ബംഗാളില്‍ നടന്ന അതിക്രമങ്ങളില്‍ ഇടപെടലുമായി കൊല്‍ക്കത്ത ഹൈക്കോടതി.
തെരഞ്ഞെടുപ്പിനു പിന്നാലെ നടന്ന അതിക്രമങ്ങള്‍ സി.ബി.ഐയുടെ പ്രത്യേക സംഘം അന്വേഷിക്കട്ടേയെന്നു കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവിട്ടു.
ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പിനു പിന്നാലെ വലിയ തോതില്‍ അതിക്രമങ്ങള്‍ നടന്നിരുന്നു. ഇതില്‍ സ്ത്രീകള്‍ക്കെതിരായ ബലാത്സംഗങ്ങളും കൊലപാതകങ്ങളും നടന്ന കേസുകളാണ് സി.ബി.ഐ അന്വേഷിക്കുക. മറ്റു കേസുകള്‍ ബംഗാള്‍ പൊലിസിന്റെ പ്രത്യേക സംഘവും അന്വേഷിക്കും.
ഈ സംഘത്തിന്റെ തലവനായി ഡി.ജി റാങ്കിലുള്ള ഐ.പി.എസ് ഓഫിസറായ സുമന് ബാല സാഹൂവിനെ തെരഞ്ഞെടുത്തു.
സംഘത്തില്‍ കൊല്‍ക്കത്ത പൊലിസ് കമ്മിഷണര്‍ സൗമെന്‍ മിത്ര, മുതിര്‍ന്ന ഉദ്യോഗസ്ഥനായ രണ്‍ഭീര്‍ കുമാര്‍ തുടങ്ങിയവരും ഉള്‍പ്പെടും. ഈ അന്വേഷണങ്ങളൊക്കെ കോടതിയുടെ മേല്‍നോട്ടത്തിലാകും.
സി.ബി.ഐയുടേയും പൊലിസിന്റെയും അന്വേഷണ സംഘങ്ങളോട് ആറു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിനു പിന്നാലെ നടന്ന അതിക്രമങ്ങളില്‍ നീതിയുക്തമായ അന്വേഷണം വേണമെന്ന ഹരജിയില്‍ ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട അഞ്ചംഗ ബെഞ്ചിന്റേതാണ് ഉത്തരവ്.
കോടതി ഉത്തരവില്‍ അതൃപ്തി പ്രകടിപ്പിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ബംഗാള്‍ സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുമെന്നാണ് വിവരം.
കോടതി വിധിയെ സ്വാഗതം ചെയ്ത് ബി.ജെ.പി രംഗത്തെത്തിയിട്ടുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."